Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ബുക്ക് വായിച്ച് കിടക്കുകയായിരുന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.
ഹന്ന:"അയാള് കുറെ മെസ്സേജ് അയക്കുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് മെസ്സേജ് തിരിച്ചും അയച്ചു".
ജോ ശരി എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി. അവരുടെ ഇടയിൽ എന്തോ ഒരു അകലം വന്നത് പോലെ അവൾക്ക് തോന്നി. കഴിഞ്ഞ ദിവസങ്ങളിൽ അവൻ്റെ കണ്ണുകളിൽ കണ്ട കാമം നിറഞ്ഞ നോട്ടം ഇപ്പൊൾ അവൾക്ക് കാണാൻ കഴിഞ്ഞില്ല. 'ഒരു പക്ഷെ ആ വർഗീസ് തൊട്ട് ചീത്തയായ എൻ്റെ ശരീരത്തോട് ഇച്ചക്ക് വെറുപ്പായിരിക്കു.' ഹന്ന ചിന്തിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ജോ കാണാതെ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കിടന്നു.
ജോ ചിന്തിച്ചത്, ഇന്നലത്തെ ആ ഷോക്കിൽ നിന്ന് ഹന്നയ്ക്ക് പുറത്ത് വരാൻ താൻ കുറച്ച് സമയം കൊടുക്കണമെന്നാണ്. അതിനാൽ ആണ് അവൻ അവനെ തന്നെ നിയന്ത്രിച്ച് അവൾക്ക് സ്പേസ് കൊടുക്കാൻ ശ്രമിക്കുന്നത്. അവൾ ഒന്നും മിണ്ടാതെ വന്ന് കിടന്നത് അവനെയും വിഷമിപ്പിച്ചു. 'ഒരു പക്ഷെ നാളത്തെ അവളുടെ പ്രതികാരം കൂടെ കഴിയുമ്പോൾ അവൾ പഴയ പോലെയാകുമായിരിക്കും.'.
ആ രാത്രി അന്യരെ പോലെ അവർ ആ കട്ടിലിൻ്റെ രണ്ടറ്റത്ത് കിടന്നുറങ്ങി. രണ്ട് പേരും മനസ്സ് കൊണ്ട് ആഗ്രഹിച്ചു മറ്റേ ആൾ ഒന്ന് വന്ന് തന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്ന്. അതിന് വേണ്ടി കാത്ത് കാത്ത് അവർ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അടുത്ത ദിവസവും ജോവിൻ്റെയും ഹന്നയുടെയും ഇടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു. ഹന്ന എക്സർസൈസ് എല്ലാം ചെയ്ത് കഴിഞ്ഞ് കുളിയും കഴിഞ്ഞ് താഴേക്ക് പോയി
💬 Comments
View all comments