0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കഴിഞ്ഞാണ് ജോ കണ്ണുകൾ തുറന്നത്. ഹന്നയെ മുറിയിൽ കാണാതെ അവന് അല്പം വിഷമം തോന്നിയെങ്കിലും അവനും എഴുന്നേറ്റ് പതിവ് കാര്യങ്ങളിലേക്ക് കടന്നു.

ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിഞ്ഞ് അവർ നേരത്തെ പ്ലാൻ ചെയ്തത് പോലെ രണ്ട് കുടുംബക്കാരുടെ വീട്ടിലും കൂടെ വിരുന്ന് പോയി കഴിഞ്ഞ് തിരികെ ഉച്ചയ്ക്ക് വീട്ടിൽ എത്തി. അവർ എത്തിയപ്പോഴേക്കും നേരത്തെ പറഞ്ഞ പോലെ ദിയയും മിയയും അവിടെ എത്തിയിരുന്നു.

ആ രണ്ട് കാന്താരികൾ കൂടെ കൂടിയപ്പോൾ ഉച്ചയൂണ് ആസ്വദിച്ച് തന്നെ എല്ലാവരും കഴിച്ചു. ഹന്നയുടെ മനസ്സിലെ ടെൻഷൻ എല്ലാം മറക്കാൻ അവരുടെ കളികളും തമാശകളും ഒരുപാട് സഹായിച്ചു. ഉച്ചയൂണ് കഴിഞ്ഞ് ജോ പപ്പയോടും മമ്മിയോടും പറഞ്ഞു അവർ എല്ലാവരും കൂടെ ഒന്ന് കറങ്ങാൻ പോകുവാണെന്നും. രാത്രി ആകുമ്പോഴേ വരൂ എന്നും പറഞ്ഞു. എങ്ങോട്ടാണെന്നുള്ള പപ്പയുടെ ചോദ്യത്തിന് ജോ ചിരിച്ച് കൊണ്ട് പറഞ്ഞു "ഇവളുമാർക്ക് രണ്ട് പേർക്കും ഒരു ഐപിഎസ് ഓഫീസറുടെ സാലറിയുടെ കട്ടി പരിശോധിക്കണം പോലും, അത് കൊണ്ട് എന്നെയും കൂട്ടി ഷോപ്പിങ്ങിന് പോകുവാ" എന്ന് പറഞ്ഞു.

ഹന്ന ഉടുപ്പ് മാറാനെന്നും പറഞ്ഞ് പോയിട്ട് കുറച്ച് നേരമായി. എല്ലാവരും സംസാരിച്ചിരുന്ന് ഹന്നയെ കാത്തു.

ഒരു അനക്കം പോലെ ഫീൽ ചെയ്ത ജോ മുകളിലേക്ക് നോക്കിയതും, താഴേക്ക് ഇറങ്ങി വരുന്ന ഹന്നയെ കണ്ട് രണ്ട് നിമിഷം ശ്വാസം പോലും എടുക്കാൻ മറന്ന് അവൻ നോക്കി ഇരുന്ന് പോയി. താഴേക്ക് ഇത് വരെ കാണാത്ത അത്രയും ബോൾഡ് ആയുള്ള ഒരു ഉടുപ്പിട്ട് ആണ് ഹന്ന ഇറങ്ങി വന്നത്. ഫിലിപ്പ് പോലും കണ്ണെടുക്കാതെ അവളെ നോക്കി ഇരുന്ന് പോയി.

💬 Comments

View all comments