0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

പൊതുവേ പെൺകുട്ടികൾ ബോൾഡ് ആയിട്ടും മോഡേൺ ആയും ഡ്രസ് ഇടുന്നത് ഇഷ്ടമുള്ള സാറാമ്മയ്ക്ക് ഹന്നയുടെ ഉടുപ്പും അതിൽ ഉള്ള അവളുടെ ലുക്കും ഒരുപാട് ഇഷ്ടമായി, എങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു.

പക്ഷേ ദിയയ്ക്കും മിയയും ഒരു കണ്ട്രോളും ഇല്ലാതെ പറഞ്ഞു "വാവ് ചേച്ചി, you looking so hot🔥".

ഹന്ന നാണിച്ച് ജോവിനെ നോക്കി.

ജോയും പറഞ്ഞു "അടിപൊളി അന്നേ. നിനക്ക് മോഡേൺ ഡ്രസ് നന്നായിട്ട് ചേരുന്നുണ്ട്". ഹന്ന അല്പം ചമ്മലോടെയും പരിഭ്രമത്തോടെയും മമ്മിയെ നോക്കി. സാറാമ്മ പക്ഷേ അവളെ നോക്കാതെ മൊബൈലിൽ എന്തോ നോക്കി ഇരുന്നു.

പക്ഷേ കാറിൽ കയറാൻ നേരം ജോ ദിയയും മിയയും കേൾക്കാതെ ചോദിച്ചു "അന്നേ, ഇത്രയും സെക്സി ആയ ഒരു ഉടുപ്പിട്ട് പോകണോ? മര്യാദയ്ക്ക് ഉള്ളവന് വരെ ഇപ്പൊൾ നിന്നെ കണ്ടാൽ ഒരു കോതി തോന്നും. അപ്പൊ ആ ചെറ്റയെ നിനക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലോ?"

ഹന്ന:"അതൊക്കെ ഞാൻ നോക്കിക്കോളാം ഇച്ഛ. ആ ഡയറി കിട്ടുന്നത് വരെ അവൻ്റെ കണ്ണിലും മനസ്സിലും ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അതിന് ഇത് ആവശ്യമാ. ഇതാവുമ്പോൾ അവൻ്റെ കണ്ണുകൾക്ക് മാത്രം വിരുന്നായി എനിക്ക് അവനെ നിയന്ത്രിക്കാൻ കഴിയും. ഇല്ലെങ്കിൽ അവനെ നിയന്ത്രിക്കാൻ ചിലപ്പോൾ എനിക്ക് അടുത്ത് ഇടപഴുകേണ്ടി വന്നാലോ?"

അത് ശരിയാണെന്ന് ജോവിനും തോന്നി.

ജോ:"എങ്കിൽ ശരി. ഞാനും അവരും പുറത്ത് തന്നെ ഉണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി".

ഹന്ന ചിരിച്ച് കൊണ്ട് "അങ്ങനെ ഒരു ജീവിയെ പേടിച്ച് എനിക്ക് വിളിച്ച് കൂവേണ്ടി വരുമെന്ന് തോന്നുന്നുണ്ടോ".

ജോ അവളെ സ്നേഹത്തോടെ

💬 Comments

View all comments