Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്ത് കൊണ്ട് പറഞ്ഞു "എനിക്കറിയാം നിനക്ക് അവനെ കൈകാര്യം ചെയ്യാൻ പറ്റുമെന്ന്. എന്നാലും എനിക്ക് ഒരു ആധി ഉണ്ടാവില്ലേ. ഞാൻ എന്തായാലും വെളിയിൽ തന്നെ നിൽക്കാം".
ഹന്ന:"അതെനിക്കറിയാം ഇച്ഛാ. പക്ഷേ പേടിക്കണ്ട. ഞാൻ അവനെ ശ്രദ്ധിച്ചോളാം. പിന്നെ പുറത്ത് തന്നെ നിൽക്കേണ്ട. കുറച്ച് മാറി നിന്നാൽ മതി. അല്ലെങ്കിൽ ആരെങ്കിലും കണ്ടാലോ".
വർഗീസിൻ്റെ വീടിൻ്റെ ഒരു 200 മീറ്റർ മാറ്റി ജോ വണ്ടി ഒതുക്കി.
ജോ:"സൂക്ഷിക്കണേ അന്നേ".
ദിയ:"അതേ ചേച്ചി, എന്തെങ്കിലും പ്രശ്നം തോന്നിയാൽ, പ്ലാൻ ഒന്നും നോക്കണ്ട, എടുത്തിട്ട് പൊട്ടിച്ചോ അവനെ. ബാക്കി എല്ലാം നമുക്ക് വരുന്നിടത്ത് വെച്ച് നോക്കാം".
മിയ:"ചേച്ചിയുടെ സുരക്ഷയേക്കാളും വലുതല്ല ഒന്നും".
ഹന്ന ഒരു പുഞ്ചിരിയോടെ "പേടിക്കണ്ട. ഞാൻ സൂക്ഷിച്ച് കാര്യങ്ങള് കൈകാര്യം ചെയ്തോളാം. അവൻ്റെ മൊബൈലിൻ്റെ പാസ്കോഡും, ആ ഡയറിയും കിട്ടിയാൽ ഞാൻ അപ്പൊൾ തന്നെ വിളിക്കാം. അപ്പൊൾ മാത്രം അങ്ങോട്ട് വന്നാൽ മതി. അതുവരെ ടിവി കാണിച്ചോ വല്ലതും ഞാൻ അവനെ ഡിസ്ട്രാക്റ്റ് ചെയ്തോളാം".
ഹന്ന കാറിൽ നിന്നിറങ്ങി അയാളുടെ വീട് ലക്ഷ്യമായി നടന്നു. ജോ സംഘടിപ്പിച്ച് കൊടുത്ത മരുന്ന് സുരക്ഷിതമായി അവൾ അവളുടെ ചെറിയ ഹാൻഡ്ബാഗിൽ ഒളിപ്പിച്ച് വെച്ചിരുന്നു.
അയാളുടെ വീട്ടിലെ ബെൽ അടിക്കുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് അവൾക്ക് കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് അയാള് ഒരു വൃത്തികെട്ട ചിരിയുമായി വന്ന് വാതിൽ തുറന്നു. അവളെ കണ്ടതും "എൻ്റെ മോള് വന്നോ? (അവളുടെ കൈ പിടിച്ച് പെട്ടെന്ന് അകത്തേക്ക് വലിച്ച് കയറ്റി കൊണ്ട്) വേഗം ഇങ്ങ് കേറി
💬 Comments
View all comments