Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
അഭിപ്രായങ്ങൾക്കും പ്രചോദനങ്ങൾക്കും നന്ദി. വൈകിയതിന് ക്ഷമ ചോദിക്കുന്നു.
ഹന്നയുടെ ദുരിതം അധ്യായം -3

ജോ എയർപോർട്ടിലേക്ക് പോയി കഴിഞ്ഞ് ഹന്ന കട്ടിലിൽ കിടന്ന് കരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ദിയയും മിയയും കയറി വന്നത്.
മിയ:"എൻ്റെ ചേച്ചി, ചേച്ചി ഇവിടിരുന്ന് മൂക്കളയും ഒലിപ്പിച്ച് ഇരുന്നാൽ, പോയ ചേട്ടൻ പെട്ടെന്ന് തിരിച്ച് വരുമോ? ഒരു നാൽപ്പത് ദിവസത്തെ കാര്യമല്ലേ ഉള്ളൂ. അത് ദാ എന്ന് പറയുമ്പോഴേക്കും അങ്ങ് പോകില്ലേ".
ദിയ:"അതേ ചേച്ചി. ഞങ്ങളുടെ കൂടെ താഴേക്ക് വാ, ചേച്ചിടെ ചുണ്ട് പോലെ ചുമന്ന ചാമ്പങ്ങാ ഒരു ചെടി നിറയെ വിളഞ്ഞ് കിടക്കുന്നത് കണ്ടിട്ടാ ഞങ്ങള് വരുന്നത്. നമുക്ക് പോയി അത് തിന്നാം".
ഹന്ന വേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും, കുട്ടി കുരുപ്പുകൾ എത്ര പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ല. ഒടുവിൽ ഹന്നയ്ക്ക് സമ്മതിക്കേണ്ടി വന്നു.
ദിയ സന്തോഷത്തോടെ "അടിപൊളി എന്നാൽ ഞങ്ങൾ പോയിട്ട് ഉപ്പു, മുളക് പൊടിയും വെളിച്ചെണ്ണയും പിന്നെ വല്യപപ്പയുടെ ബാറിൽ നിന്ന് ഒരു കുപ്പി വോഡ്കയും അടിച്ച് മാറ്റിയിട്ട് വരാം".
ഹന്ന അത്ഭുതത്തോടെ "വോഡ്കയോ? അതെന്തിനാ?"
മിയ:"അയ്യോ, അത് അറിയില്ലേ? ഈ ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും കൂടെ കുഴച്ച് അങ്ങ് വെക്കണം. എന്നിട്ട് ചാമ്പങ്ങ പൊട്ടിച്ച് വോഡ്കയിൽ ഒന്ന് മുക്കിയിട്ട്, അതിൻ്റെ ആ കുഞ്ഞ് തുളയിൽ വോഡ്ക ഇങ്ങനെ കോരി എടുത്തിട്ട്, പിന്നെ നമ്മുടെ മുളക്പൊടി പേസ്റ്റിലും ഒന്ന് മുക്കിയിട്ട് ഒറ്റ വിഴുങ്ങ്. വാവ്.."
ദിയ:"സ്വർഗ്ഗം ആണ് ചേച്ചീ.. സ്വർഗ്ഗം".
ഹന്ന അത്ഭുതത്തോടെ "നിങ്ങൾക്ക് എങ്ങനെ ഇതൊക്കെ അറിയാം പിള്ളേരെ?"
മിയയും ദിയയും ചിരിച്ച് കൊണ്ട് "കോട്ടയം അച്ചായത്തിമാരെ കള്ള്
💬 Comments
View all comments