0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

ഉരുണ്ട് മാറിയത് കൊണ്ട് അയാളുടെ നെഞ്ചില് പതിക്കേണ്ട അവളുടെ മുട്ടുകാല് നിലത്ത് വന്ന് പതിച്ചു.

വർഗീസ് വെപ്രാളത്തോടെ പിടഞ്ഞ് എഴുന്നേറ്റു. എന്നാൽ ഹന്ന നിലത്ത് ഇരുന്ന് തന്നെ കറങ്ങി അയാളുടെ രണ്ട് കണംങ്കലിലും ആയി തൊഴിച്ചു. അടി തെറ്റിയ അയാള് വീണ്ടും നിലത്തേക്ക് മലർന്നടിച്ച് വീണു. അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുൻപ് ഹന്ന ചാടി അയാളുടെ വയറിൽ മുട്ടുകാല് കുത്തി നിന്നിട്ട് നെഞ്ചിലേക്ക് കൈ മുട്ടു കൊണ്ട് ഒരു ഇടി കൂടെ കൊടുത്തു.

ശ്വാസം കിട്ടാതെ വർഗീസ് നിലത്ത് കിടന്ന് പിടഞ്ഞു. കുറച്ച് നേരം കൂടെ അയാളെ വയറിൽ മുട്ട് അമർത്തി നിന്നിട്ടാണ് ഹന്ന എഴുന്നേറ്റത്. അയാള് വെപ്രാളപ്പെട്ട് നിലത്ത് കിടന്ന് ശ്വാസം എടുത്ത് വിട്ടുകൊണ്ടിരുന്നു.

ഹന്ന:"തന്നോട് ജോ മര്യാദയ്ക്ക് പറഞ്ഞതാ, ഞങ്ങളുടെ മുൻപിൽ വരരുത് എന്ന്. എന്നിട്ടും താൻ വന്നു. ഇത് തനിക്കുള്ള ഒടുക്കത്തെ താക്കീത് ആണ്. ഇനി എൻ്റെയോ പിള്ളേരുടെയോ മുൻപിലേക്ക് എങ്ങാനും താൻ വന്നാൽ. തന്നെ ഞാൻ ബാക്കി വെച്ചേക്കില്ല".

അതും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ പോയ ഹന്നയുടെ കാലിൽ അയാള് കയറി ചുറ്റി പിടിച്ചു.

ഹന്ന "വിടടാ" എന്ന് അലറി.

എന്നാൽ അപ്പോഴാണ് വീടിൻ്റെ മുൻവാതിൽ തുറന്ന് സാറാമ്മ വെളിയിലേക്ക് വന്നത് "എന്താ ഇവിടെ ഒരു ബഹളം" എന്നും ചോദിച്ച് ചുറ്റും നോക്കിയ സാറാമ്മ കാണുന്നത് ഹന്നയുടെ കാലിൽ പിടിച്ച് നിലത്ത് കിടക്കുന്ന വർഗീസിനെ ആണ്.

സാറാമ്മ:"എന്താ ഇവിടെ നടക്കുന്നത്?"

കുറച്ച് നിമിഷങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഹന്ന പേടിച്ച് വിറച്ച് അവിടെ നിന്നു.

പെട്ടെന്ന് വർഗീസ് തല ഉയർത്തി

💬 Comments

View all comments