0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

പറഞ്ഞു "ഞാൻ പറയാം വല്യേച്ചി. ഇനി വല്യേചിക്കേ എന്നെ ഈ താടകയിൽ നിന്ന് രക്ഷിക്കാൻ സാധിക്കു". എന്നും പറഞ്ഞ് അയാള് മെല്ലെ നെഞ്ചും തടവി എഴുന്നേറ്റു.

വർഗീസ്:"വല്യേച്ചി അറിയണം ഇവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന്".

സാറാമ്മ:"നീ പറയട".

വർഗീസ്:"ഇവരുടെ കല്യാണം കഴിഞ്ഞ് അടുത്ത ദിവസം ഒരു പാർട്ടി നടന്നത് ഓർമ്മയില്ലേ? അവിടെ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കം. അന്ന് ഡാൻസ് ഫ്ലോറിൻ്റെ അടുത്ത് കള്ളും കുടിച്ച് പാതി ബോധത്തിൽ നിൽക്കുന്ന ഇവളുടെ അടുത്ത് എൻ്റെ ഭാഗ്യദോഷം കൊണ്ട് അറിയാതെ ഒന്ന് പോയി മിണ്ടി പോയി".

ഹന്ന ഭയത്തോടെ സാറാമ്മയേയും അയാളെയും മാറി മാറി നോക്കി നിന്നു. അവൾക്ക് അവളുടെ കാര്യങ്ങള് പറയുമോ എന്നോർത്തല്ലായിരുന്നു പേടി, പാവം ദിയയുടെയും മിയയുടെയും കാര്യം പറയുമോ എന്നായിരുന്നു പേടി.

വർഗീസ്:"ഇവള് പാവം ഒറ്റക്ക് നിന്ന് ബോറടിക്കുകയായിരിക്കും എന്ന് വിചാരിച്ച് ഞാൻ ഇവളോട് എൻ്റെ കൂടെ ഡാൻസ് കളിക്കാൻ കൂടുന്നോ എന്ന് ചോദിച്ചു. ഇവള് എന്നെയും വലിച്ചോണ്ട് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ട് പോയി. പിന്നെ എൻ്റെ വല്യേച്ചി, ഈ തായ്‌ലൻഡിൽ സ്ട്രിപ്പ് ക്ലബുകളിൽ കളിക്കുന്ന പോലെയുള്ള വൃത്തികെട്ട രീതിയിലാണ് ഇവള് കിടന്ന് ശരീരം ഇട്ട് കുലുക്കാൻ തുടങ്ങിയത്. ജോ എൻ്റെം കൂടെ മോൻ അല്ലെ? അപ്പൊൾ ഇവൾ എനിക്ക് മോളെ പോലെ അല്ലെ? എനിക്ക് എന്തോ വല്ലാത്ത അസ്വസ്ഥ തോന്നി മാറാൻ നോക്കി. പക്ഷേ ഇവള് വിടണ്ടേ. എന്നെ കെട്ടി പിടിച്ച് കൊണ്ട് ഒരുമാതിരി കിടന്ന് അങ്ങ് അഴിഞ്ഞാടുകയായിരുന്നു ഇവള്. പിന്നെ അവസാനം ആ പാവം ദിയയും മിയയും വന്നിട്ടാണ് ഇവളെ വലിച്ച് കൊണ്ട് പോയത്".

💬 Comments

View all comments