Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
ഗൂഗിളിൽ അടിച്ച് നോക്ക്".
ജോ ചിരിച്ച് കൊണ്ട് "എന്നാലും ഒരു ക്ലൂ എങ്കിലും തരാമല്ലോ".
ഹന്ന:"no clues. വൈകുന്നേരം വരെ നല്ല കുട്ടിയായി ഇരുന്നാൽ ഗിഫ്റ്റ് തരും. ഇല്ലെങ്കിൽ ഒന്നും തരില്ല"
എന്നിട്ട് തിരിഞ്ഞ് നടന്ന ഹന്നയുടെ കുണ്ടിയിലേക്ക് ജോ ഒരു തലയിണ എടുത്തെറിഞ്ഞു. ഹന്ന തിരിഞ്ഞ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ആ തലയിണ എടുത്ത് തിരിച്ച് അവനിട്ട് എറിഞ്ഞിട്ടു പുറത്തേക്ക് ഇറങ്ങി പോയി.
അടുക്കളയിൽ എത്തിയ അവളെ അടിമുടി ഒന്ന് നോക്കിയിട്ട് സാറാമ്മ ഒരു കള്ള പുഞ്ചിരിയോടെ ചോദിച്ചു "ഇത്ര വേഗം എങ്ങനെ അവൻ നിന്നെ വിട്ടു? അവൻ ഫിലിപ്പിൻ്റെ മോൻ തന്നെയല്ലേ?"
ഹന്ന ചമ്മലോടെ "പോ മമ്മി" എന്ന് പറഞ്ഞ് സാറാമ്മയെ കെട്ടി പിടിച്ച് തോളിൽ ചെറുതായി ഒന്ന് കടിച്ചു. സാറാമ്മ "ഔച്ച്" എന്ന് പറഞ്ഞ് അവളെ കൈയ്യിൽ ഉണ്ടായിരുന്ന ചട്ടുകം കൊണ്ട് അടിക്കാൻ ഓങ്ങി. ഹന്ന ചിരിച്ച് കൊണ്ട് സാറാമ്മക്ക് ഒരു ഉമ്മ കൊടുത്തിട്ട് കറിയും ആയി പുറത്തേക്ക് ഓടി.
കുറച്ച് കഴിഞ്ഞ് ഫിലിപ്പ് വന്ന് കഴിഞ്ഞ് ഒരുമിച്ച് ഇരുന്ന് ഉച്ചയൂണ് കഴിച്ച് കൊണ്ടിരുന്നപ്പോൾ ആണ് അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഫിലിപ്പ് ജോവിനോട് പറയുന്നത്.
ജോ ദേഷ്യത്തോടെ "അവനെ വെറുതെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ്".
സാറാമ്മ:"നിന്നെ വേണം ആദ്യം അടിക്കാൻ. നീ എന്തും വിചാരിച്ചാണ് ഈ പാവം മോളെ, അയാളുടെ അടുത്തേക്ക് ഒറ്റക്ക് അയച്ചത്?"
ജോ അല്പം കുറ്റബോധത്തോടെ ഹന്നയുടെ തോളിൽ ഒന്ന് പിടിച്ചിട്ട് "സോറി മമ്മി. എനിക്ക് പക്ഷേ ഹന്നയുടെ കഴിവിലും ധൈര്യത്തിലും പൂർണ്ണ വിശ്വാസം ഉണ്ട്"
💬 Comments
View all comments