Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
സാറാമ്മ:"അതെനിക്കും ഉണ്ട് ഇപ്പൊൾ. പക്ഷേ..."
ഫിലിപ്പ്:"എന്നാലും നമ്മുടെ ദിയയ്ക്കും മിയയ്ക്കും വേണ്ടി മോളെടുത്ത റിസ്കും, സഹിച്ച വേദനയും എത്ര പറഞ്ഞാലും കുറഞ്ഞ് പോകും".
സാറാമ്മ:"അതേ. നിന്നെ കെട്ടിയതാണ് ജോവിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം".
ഹന്ന നാണവും സന്തോഷവും കൊണ്ട് നിറഞ്ഞ കണ്ണുകളും ആയി ജോവിൻ്റെ കൈയ്യിൽ പിടിച്ച് കൊണ്ട് "ജോ ആണ് എൻ്റെ ഭാഗ്യം മമ്മി". എന്ന് പറഞ്ഞു.
ജോ ചരിഞ്ഞ് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ഫിലിപ്പ്:"നിനക്ക് പിന്നെ വേറൊരു കാര്യമറിയുമോ? കണക്കിൻ്റെ കാര്യത്തിൽ മോളൊരു പുലിയാണ്. നമ്മുടെ ആ പുതിയ അക്കൗണ്ടൻ്റ് പയ്യൻ ഉണ്ടായിരുന്നില്ലേ? അവൻ നടത്തി കൊണ്ടിരുന്ന എല്ലാ കള്ള പരിപാടികളും മോള് പുഷ്പം പോലെ കണ്ട് പിടിച്ചു. 38 ലക്ഷം രൂപയാണ് അവൻ മുക്കിയത്. അവനെ പിടിച്ച് പോലീസിന് കൊടുത്തു. പിന്നെ കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ മോളൊന്നു ശരിയാക്കി എടുത്തപ്പോൾ അത് വഴിയും നല്ല ലാഭം ഉണ്ടായി. അതിൻ്റെ പുറകെ ടാക്സ് ഇനത്തിലും 1.6 കോടി രൂപ കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിൽ നമ്മൾ ലാഭിച്ചു".
ജോ സന്തോഷത്തോടെ ഫിലിപ്പിനെ നോക്കി എല്ലാം കേട്ടിരുന്നു.
ഫിലിപ്പ്:"അത് കൊണ്ട് നീയും കൂടെ വന്നിട്ട്, നിന്നോടും കൂടെ അഭിപ്രായം ചോദിച്ചിട്ട് ഒരു കാര്യം ചെയ്യാമെന്ന് ഞാനും സാറാമ്മയും കൂടെ തീരുമാനിച്ചിരുന്നു".
ജോയും ഹന്നയും ചോദ്യഭാവത്തിൽ ഫിലിപ്പിനെ നോക്കി.
ഫിലിപ്പ്:"മോളെ ഒഫിഷ്യലി നമ്മുടെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയിട്ട് നിയമിച്ചാലോ എന്നാണ് ഞങ്ങൾ ആലോചിക്കുന്നത്".
ഹന്ന അത്ഭുതത്തോടെ "പപ്പാ, അത് വേണ്ട. എനിക്ക് അത്ര അനുഭവ പരിചയമൊന്നുമില്ല. CFO ആകാൻ കഴിവുള്ള ആരെയെങ്കിലും
💬 Comments
View all comments