0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

വേണം, അതാ പപ്പാ കമ്പനിക്ക് നല്ലത്".

സാറാമ്മ:"മോളെ, നിന്നേക്കാളും അനുഭവ പരിചയം ഉള്ള ഒരുപാട് പേരുണ്ടാകും, അവർക്ക് ഒരുപക്ഷേ നിന്നേക്കാളും കഴിവും ഉണ്ടാകും. പക്ഷേ നിന്നെക്കാളും ഞങ്ങൾക്ക് വിശ്വാസം ഉള്ള വേറൊരാള് ഈ ലോകത്തിൽ തന്നെ ഉണ്ടാകില്ല".

ഫിലിപ്പ്:"അതേ മോളെ. മറ്റാരെക്കാളും ഞങ്ങൾക്ക് ഈ ചുമതല വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുന്നത് മോളെയാണ്. അത് നീ ഞങ്ങളുടെ മോളായതുകൊണ്ട് അല്ല. നിൻ്റെ കഴിവിലും, സ്വഭാവത്തിലും ഉള്ള വിശ്വാസം കൊണ്ടാ".

സാറാമ്മ:"നീ എന്താടാ മിണ്ടാതെ ഇരിക്കുന്നത്? നിൻ്റെ അഭിപ്രായം എന്താ?"

ജോ അല്പം വിഷാദം കലർന്ന മുഖത്തോടെ "അത് മമ്മി. എനിക്ക് എൻ്റെ ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയിട്ടുണ്ട്. വിരാജപേട്ട് ആണ് സ്ഥലം. അവിടത്തെ ASP ആയിട്ടാണ് posting. അത് കൊണ്ട്.... അത് കൊണ്ട്..."

സാറാമ്മ:"അത്കൊണ്ട്?"

ജോ:"അത്കൊണ്ട് ഞാനും ഹന്നയും അങ്ങോട്ട് പോകും ഒരാഴ്ച്ച കഴിഞ്ഞാൽ".

ഫിലിപ്പിൻ്റെയും സാറാമ്മയുടെയും മുഖം വാടി.

സാറാമ്മ:"നടക്കില്ല.. ഇവളെ കൊണ്ടുപോവാൻ ഞാൻ സമ്മതിക്കില്ല. ഇവളെ ഇന്ന് സ്നേഹിച്ച് തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അപ്പോഴേക്കും അവളെയും കൊണ്ട് പോവുകയാണെന്ന് പറഞ്ഞാൽ? നടക്കില്ല അത്".

സാറാമ്മ കഴിക്കുന്നത് നിർത്തി കണ്ണീരും ആയി ഉള്ളിലേക്ക് കയറി പോയി.

ഹന്നയും കഴിക്കുന്നത് നിർത്തിയിട്ട് "മമ്മി" എന്ന് പറഞ്ഞ് പുറകെ പോയി. കുറച്ച് നേരം ജോവും ഫിലിപ്പും ഒന്നും മിണ്ടിയില്ല.

ജോ:"പപ്പാ. അവിടെ ഡിപ്പാർട്ട്മെൻ്റ് നമുക്ക് ക്വാർട്ടേഴ്സ് തരും. പിന്നെ നല്ല മനോഹരമായ സ്ഥലവും ആണ്. ഇവൾക്കും ഇഷ്ടമാകും, ഉറപ്പാ".

ഫിലിപ്പ്:"അതെല്ലാം നല്ല കാര്യമാ മോനെ. ഭർത്താവും ഭാര്യയും ഒരുമിച്ച് നിൽക്കുന്നത് തന്നെയാ നല്ലതും. നിന്നെ കുറെ വർഷങ്ങൾ ആയി പിരിഞ്ഞിരുന്ന് ശീലമായി.

💬 Comments

View all comments