Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
അവളെ ഞങ്ങൾക്ക് ഇപ്പൊൾ അങ്ങ് കിട്ടിയതല്ലേ ഉള്ളൂ. അപ്പോഴേക്കും കൊണ്ടുപോവുകയാണെന്ന് പറയുമ്പോൾ ഒരു വിഷമം".
ഫിലിപ്പ് അത് പറഞ്ഞത് ആത്മാർഥമായിട്ട് തന്നെയാണ്. ഹന്നയുടെ കുടുംബത്തോടുള്ള സ്നേഹവും ആത്മാർഥതയും മനസ്സിലാക്കിയ അന്ന് മുതൽ ഫിലിപ്പിൻ്റെ ഉള്ളിലും ഹന്നയോട് സ്വന്തം മകളോട് തോന്നുന്ന സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ. അന്ന് വർഗീസ് വന്ന് പോയതിന് ശേഷം ഒരിക്കൽ പോലും ഫിലിപ്പ് ഹന്നയെ പറ്റി മോശമായി ചിന്തിച്ചിട്ടില്ല.
ജോ:"അത് എനിക്ക് മനസ്സിലായി പപ്പാ. ഞാൻ ഇപ്പൊ എന്താ ചെയ്യുക?"
ഫിലിപ്പ്:"അത് സാരമില്ലട. ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കിച്ചോളാം. നീ പേടിക്കണ്ട".
ഫിലിപ്പും കഴിപ്പ് മതിയാക്കി കൈ കഴുകി ഉള്ളിലേക്ക് നടന്നു. കിടപ്പ് മുറിയുടെ ഉള്ളിലേക്ക് കയറിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരിക്കുന്ന സാറാമ്മയും, നിലത്ത് ഇരുന്ന് സാറാമ്മയുടെ മടിയിൽ തല വെച്ചു കിടക്കുന്ന ഹന്നയെയും ആണ്. സാറാമ്മ ഹന്നയുടെ തലയിലൂടെ തലോടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. രണ്ട് പേരും കരയുകയായിരുന്നു.
ഫിലിപ്പ് വേദന കലർന്ന ഒരു പുഞ്ചിരിയോടെ അവരെ നോക്കി നിന്നു കുറച്ച് നിമിഷങ്ങൾ.
ഫിലിപ്പ്:"മോളെ സാറെ.."
സാറാമ്മ ദേഷ്യത്തോടെ "എനിക്കറിയാം ഇച്ചായൻ എന്ത് പറയാനാണ് വന്നതെന്ന്. ഇവള് പൊക്കോട്ടെ എന്ന് പറയാൻ അല്ലേ? എനിക്ക് അറിയാം. അത് പറഞ്ഞ് തരാൻ എനിക്ക് നിങ്ങള് വേണ്ട. കഴിഞ്ഞ തവണ കുറച്ച് ദിവസത്തേക്ക് അവൻ പോയപ്പോൾ ഇവളുടെ ചങ്ക് കിടന്ന് പിടക്കുന്നത് ഞാൻ കണ്ടതാ. ഞാനായിട്ട് എൻ്റെ മോൾക്ക് ആ വേദന കൊടുക്കില്ല. അവൻ പോയാൽ, ഇവളും പോണം. അല്ലാതെ ഞാൻ സമ്മതിക്കില്ല. എന്നാലും .. (സാറാമ്മ ഹന്നയുടെ മുഖം ഉയർത്തി നെറ്റിയിൽ ചുംബിച്ച് കൊണ്ട്) നീ പോകുന്ന
💬 Comments
View all comments