0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

കാര്യമോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല മോളെ എനിക്ക്".

ഹന്നയും സാറാമ്മയും കെട്ടി പിടിച്ച് ഇരുന്ന് കരഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും കട്ടിലിൻ്റെ അടുത്ത് ഫിലിപ്പും, വാതിൽക്കൽ ജോവും നിന്നു.

വൈകുന്നേരം ആയപ്പോൾ ആണ് സാറാമ്മ ഒന്ന് ഒക്കെ ആയത്. മുഖത്ത് ഒരു ഗൗരവ ഭാവം ഉണ്ടായിരുന്നെങ്കിലും ശാന്തമായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ മുതൽ മുഴുവൻ സമയവും ഹന്ന ഒന്നുകിൽ സാറാമ്മയുടെ കൂടെ മുറിയിലോ അല്ലെങ്കിൽ അടുക്കളയിലോ ആയിരുന്നു. വന്ന് കഴിഞ്ഞിട്ട് ഇത് വരെ ജോവിന് അവളെ മര്യാദയ്ക്ക് ഒന്ന് കിട്ടിയിട്ടില്ല. രാത്രി ആവാൻ വേണ്ടി അവൻ കൊതിയോടെ കാത്തിരുന്നു.

അത്താഴ സമയത്തും ആരും ഒന്നും മിണ്ടിയില്ല.

ജോ:"ഇതെന്താ വല്ല മൗന നാടകവും ആണോ? എന്താണ് mrs. സാറാമ്മ? ഇത്ര ബലം പിടുത്തം എന്തിനാ?"

സാറാമ്മ ദേഷ്യത്തോടെ "ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്. ഞാൻ അപ്പോഴേ പറഞ്ഞതാ, ഈ ഐപിഎസും കോപ്പും ഒന്നും വേണ്ടെന്ന്. എന്നിട്ടിപ്പോൾ കണ്ടില്ലേ. അവൻ്റെ ഒരു രാജ്യ സ്നേഹം".

ജോ ചിരിച്ച് കൊണ്ട് "രാജ്യ സ്നേഹം ഒരു തെറ്റാണോ മമ്മി?"

സാറാമ്മ:"ദേ, വളർന്ന് പോത്ത് പോലെയായി എന്നൊന്നും ഞാൻ നോക്കില്ല. പിടിച്ച് ഞാൻ പൊട്ടിക്കും. മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് പോകാൻ നോക്ക്".

ജോവും ഫിലിപ്പും ചിരിച്ച് കൊണ്ട് കഴിച്ചു. ഹന്നയും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

സാറാമ്മ:"ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവിടെ ചെന്നിട്ട് മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നെന്ന് ഞാൻ അറിഞ്ഞാൽ. നിർത്തിക്കും ഞാൻ നിൻ്റെ ഐപിഎസ് സേവനം. ഇവിടെ വന്ന് ഇവിടുത്തെ കാര്യങ്ങള് നോക്കി ജീവിച്ചാൽ മതി പിന്നെ".

ജോ:"അന്നക്കുട്ടിയെ ഞാൻ രാജകുമാരിയെ പോലെ നോക്കിക്കോളാം".

💬 Comments

View all comments