Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
ഫിലിപ്പ് ഹന്നയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു "എങ്കിൽ നിങ്ങൾ നേരം വൈകാതെ ഇറങ്ങിക്കോ, ഇരുട്ടാവുന്നതിന് മുൻപ് അങ്ങ് എത്താൻ നോക്ക്".
ജോ ചിരിച്ച് കൊണ്ട് "അറിയാൻമേലാത്തത് കൊണ്ട് ചോദിക്കുവാ, ഇവള് നിങ്ങളുടെ മോളും, എന്നെ വഴിയിൽ കിടന്ന് കിട്ടിയതും ആണോ? ഇവളെ കെട്ടിപ്പിടിക്കുന്നു, കരയുന്നു, എന്തൊക്കെ പ്രഹസനങ്ങൾ ആണ്? ഞാൻ എങ്ങോട്ട് ഒക്കെ പോയിരിക്കുന്നു, ഇത് വരെ ഒരു തുള്ളി കണ്ണുനീർ എനിക്ക് വേണ്ടി ഒഴുക്കിയിട്ടുണ്ടോ".
സാറാമ്മ:"പ്രഹസനമോ? ദേ ഞാൻ കൈ വീശി ഒന്ന് അങ്ങ് തരും. മോളെ ഇവനെയും കൊണ്ട് പോകാൻ നോക്ക്. ഇവൻ നിന്നെ മര്യാദയ്ക്ക് നോക്കിയില്ലെങ്കിൽ ഒന്നും നോക്കേണ്ട, എടുത്തിട്ട് പൊട്ടിച്ചോ. എൻ്റെ അനുവാദം നിനക്ക് ഉണ്ട്. ഇവന് നല്ലത് കിട്ടിയാലേ കുറച്ച് മര്യാദ പഠിക്കൂ".
ജോ ചിരിച്ച് കൊണ്ട് സാറാമ്മയെ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഏകദേശം പത്ത് മണിക്കൂറോളം ആയി അവർ കാറിൽ. ഹന്നയും ജോവും മാറി മാറി ആണ് വണ്ടി ഓടിച്ച് കൊണ്ടിരുന്നത്. ഇപ്പൊൾ ജോ ഓടിച്ച് കൊണ്ടിരിക്കുന്നു. മൊബൈലിൽ എന്തോ മെസ്സേജ് വന്നത് ശ്രദ്ധിച്ച ഹന്ന മൊബൈൽ എടുത്ത് നോക്കി.
ഹന്ന:"ഇച്ഛാ.. അയ്യോ. ദേ പപ്പക്ക് എന്തോ തെറ്റ് പറ്റിയെന്നാ തോന്നുന്നത്. ഇത് കണ്ടില്ലേ, എനിക്ക് സാലറി വന്നത് രണ്ട് ലക്ഷത്തി അറുപത്തിയെണ്ണായിരം ആണ്. ഇത്ര എങ്ങനെ?"
ജോ:"പപ്പാ പറഞ്ഞിരുന്നു, നീ കഴിഞ്ഞ മാസം ഇടക്ക് വച്ചല്ലേ ജോയിൻ ചെയ്തത്, അത് കൊണ്ടാ കുറഞ്ഞത്. അടുത്ത മാസം തൊട്ട് മൂന്നര ലക്ഷവും നിനക്ക് കിട്ടും".
ഹന്ന:"അയ്യോ ഞാൻ അതല്ല പറഞ്ഞത്. ഇത്ര ശമ്പളം
💬 Comments
View all comments