0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

എല്ലാം എന്തിനാ? എനിക്ക് മുൻപ് കിട്ടി കൊണ്ടിരുന്നത് നാൽപ്പതിനായിരമാ. എനിക്ക് അത്ര തന്നെ മതി".

ജോ:"എടി നീ ഇപ്പൊൾ കമ്പനിയുടെ CFO അല്ലേ. അപ്പൊൾ പിന്നെ അതിനനുസരിച്ചുള്ള സാലറി ഉണ്ടാവില്ലേ. നീ ചെയ്യുന്ന ജോലിക്കുള്ള സാലറി ആണ് അത്. നീ അതിൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ട".

ഹന്ന കുറേ നേരം ഒന്നും മിണ്ടിയില്ല.അവൾക്ക് എന്തോ അത്ര അധികം സാലറി തനിക്ക് തരുന്നതിൽ ബുദ്ധിമുട്ട് തോന്നി.

കുറച്ച് കഴിഞ്ഞ് ഹന്ന ചോദിച്ചു "ഇച്ഛാ. ഇത്ര നാളും എൻ്റെ സാലറിയുടെ പകുതി ഞാൻ, ഞങ്ങളുടെ പള്ളി വക അനാഥാലയത്തിൽ കൊടുക്കാറുണ്ടായിരുന്നു. അത് ഞാൻ ഇനിയും കൊടുത്തോട്ടെ?".

ജോ ചിരിച്ച് കൊണ്ട് "അതെല്ലാം നീ ചോദിക്കേണ്ട കാര്യമില്ലല്ലോ അന്നക്കുട്ടി. നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോ"

ഹന്ന:"കുറച്ച് കാശ് ഞാൻ വീട്ടിലേക്കും അയച്ചോട്ടെ?"

ജോ:"നിന്നോടല്ലേ പറഞ്ഞത് ഇഷ്ടമുള്ളത് പോലെ ചെയ്തോളാൻ"

ഹന്ന:"പിന്നെ നമ്മുടെ സാറക്ക് അണിഞ്ഞ് ഒരുങ്ങി നടക്കാനും, കോളേജിൽ ഷൈൻ ചെയ്യാനും ഒക്കെ ഒരുപാട് ഇഷ്ട്ട. എങ്കിൽ ഞാൻ കുറച്ച് കാശ് അവൾക്കും, പിന്നെ നമ്മുടെ ദിയയ്ക്കും മിയയ്ക്കും കൂടെ കൊടുത്തോട്ടെ?"

ജോ:"നീ സാറക്ക് കൊടുത്തോ. ആ ദിയയ്ക്കും മിയയ്ക്കും അല്ലെങ്കിൽ തന്നെ ഒടുക്കത്തെ ധൂർത്ത് ആണ്. അതിൻ്റെ കൂടെ നീയും കൂടെ കൊടുക്കണ്ട".

ഹന്ന ചിരിച്ച് കൊണ്ട് "അതൊന്നും കുഴപ്പമില്ല ഇച്ഛാ. ഞാൻ അവരുടെ ചേച്ചിയല്ലേ. ഇതൊക്കെ എൻ്റെ കടമയാണ്. പിന്നെ, അവർ എത്ര ധൂർത്ത് അടിച്ചാലും, നമ്മുടെ കുട്ടികൾ അല്ലേ, അവര് ഒരിക്കലും മോശമാവില്ല"

ജോ ചിരിച്ച് കൊണ്ട് അവളെ നോക്കി.

ഹന്ന:"അത് കഴിഞ്ഞ് ബാക്കി ഉള്ളത് ഞാൻ

💬 Comments

View all comments