Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ആ കൊല്ലപ്പെട്ട രണ്ട് പിള്ളേരുടെയും വീട്. അത്കൊണ്ട് ചിലപ്പോൾ, ആളുകൾ കുറച്ച് വയലൻറ് ആവാൻ സാധ്യതയുണ്ട്. അത് കൊണ്ട് ശ്രദ്ധിക്കണം".
ലിങ്കപ്പണ്ണ:"ഓ, അവിടത്തെ ആ ചവറ് കൂട്ടത്തിനെ പേടിക്കാൻ ഒന്നുമില്ല. അവർ എന്ത് ചെയ്യാനാ?"
ജോയുടെ ദേഷ്യത്തോടെ ഉള്ള ഒരു നോട്ടത്തിൽ ലിങ്കപ്പണ്ണ വായടച്ച് ജീപ്പിലേക്ക് കയറി.
ഹന്ന:"ഞാൻ ശ്രദ്ധിച്ചോളാം ഇച്ഛ. പേടിക്കേണ്ട".
ജോവിൻ്റെ ഓഫീസിലെത്തി ജോ ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞപ്പോൾ ലിങ്കപ്പണ്ണ കുറച്ച് മാറി നിന്ന് ആരെയോ ഫോൺ ചെയ്തു.
ലിങ്കപ്പണ്ണ ഫോണിൽ "സാർ. ഈ നായിൻ്റെ മോൻ ഒതുങ്ങുമെന്ന് തോന്നുന്നില്ല. ഞാൻ പേടിപ്പിക്കാൻ എല്ലാം പറഞ്ഞ് നോക്കി, പക്ഷേ ഈ പന്നീടെ മോൻ അടുക്കുന്നില്ല. ഇനി എന്താ വേണ്ടത് സാർ?"
"അറിയില്ല സാർ. കാശ് കൊടുത്ത് ഒതുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കണ്ടിട്ട് നല്ല കാശുള്ള കുടുംബത്തിൽ നിന്ന് തന്നെയാ ആള് വന്നിരിക്കുന്നത്".
"പിന്നെ കൂടെ ഒരു ചരക്ക് ഭാര്യ ഉണ്ട്, അവളെ പിടിച്ചാൽ ഒരുപക്ഷേ ഇവനെ നമ്മുടെ വരുതിക്ക് കൊണ്ട് വരാൻ പറ്റും".
"അതേ സാർ.. അതേ സാർ.. കണ്ടത് വെച്ച് ഇവര് തമ്മിൽ മുടിഞ്ഞ സ്നേഹം ആണ്, അടുത്തെങ്ങാനും ആണ് അവര് കല്യാണം കഴിച്ചിരിക്കുന്നത്. അത് കൊണ്ട് അവളെ സ്കെച്ച് ഇട്ടാൽ ഇവൻ നമ്മുടെ വരുതിക്ക് നിൽക്കും"
"ഇന്ന് ഒരു പത്ത് മണി കഴിയുമ്പോൾ അവള് മാർക്കറ്റിൽ വരുമെന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു. അവിടുന്ന് പൊക്കിയാൽ എളുപ്പം ആണ്. ക്വാർട്ടേഴ്സിൽ ക്യാമറ എല്ലാം ഉണ്ട്. പിന്നെ ഒരു പൊലീസുകാരനും കാവൽ നിൽക്കുന്നുണ്ടാവും".
ഒരു
💬 Comments
View all comments