Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
കയറി വന്നു.
അയാള് ജോവിനെ ഒന്ന് കളിയാക്കുന്ന പോലെ ഒന്ന് സല്യൂട്ട് ചെയ്തിട്ട് പറഞ്ഞു "സാർ, എൻ്റെ പേര് സലീം, ഇത് എൻ്റെ കൂട്ടുകാരൻ രഘു. ഞങ്ങള് ഒരു അപേക്ഷയും ആയി വന്നതാ".
ജോ അവരോട് ഇരിക്കാൻ പറഞ്ഞു.
ജോ:"എന്താ കാര്യം?"
സലീം:"എൻ്റെ ഒരു മൂന്ന് കൂട്ടുകാരെ എന്തോ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സാറ് പിടിച്ച് കൊണ്ടുവന്ന് ഇവിടെ ലോക്കപ്പിൽ ഇട്ടിട്ടുണ്ട്. അവരെ കൊണ്ടുപോവാൻ വന്നതാ".
ജോ:"പിന്നെന്താ, അവരെ നാളെ ഉച്ച കഴിയുമ്പോൾ തന്നെ കോടതിയിൽ ഹാജരാക്കും. അവിടുന്ന് വിളിച്ചോണ്ട് പൊയ്ക്കോ, ജഡ്ജി സമ്മതിച്ചാൽ".
സലീം:"അത്രയും ഒക്കെ പോകണ്ട കാര്യമുണ്ടോ? ഇത് ഒരു ചെറിയ തെറ്റിദ്ധാരണ അല്ലേ? അങ്ങ് വിട്ട് കള സാറേ".
ജോ പുഞ്ചിരിച്ച് കൊണ്ട് "അങ്ങനെ വിട്ട് കളയാൻ, ഇത് അരി മോഷ്ടിച്ച കേസ് അല്ല. ഒരു പെണ്ണിനെ കൊന്ന് കഷ്ണങ്ങളാക്കി കൊണ്ടുപോയതാണ് കേസ്. പിന്നെ കൂടാതെ ചന്ദന തടിയുടെ കള്ള കടത്തും."
സലീം:"ഓ, ഐഡി കാർഡ് പോലുമില്ലാത്ത ഏതോ ഒരു പെണ്ണ് എവിടെയോ കിടന്ന് ചത്തിട്ട്, ആരോ കൊണ്ടുവന്ന് ഈ പാവങ്ങളുടെ വണ്ടിയിൽ ഒളിപ്പിച്ചതല്ലേ.. അങ്ങ് വിട്ട് കള സാറേ".
ജോ:"നിന്നോടൊക്കെ ഞാൻ മര്യാദയുടെ ഭാഷയിൽ കാര്യങ്ങള് പറഞ്ഞ് തന്നു. ഇനി നിങ്ങള് എന്താണെന്ന് വെച്ചാൽ അങ്ങ് ചെയ്യ്".
സലീം:"സാറിനോടും ഞങ്ങള് ഇത് വരെ മര്യാദയ്ക്ക് തന്നെയാ സംസാരിച്ചത്. അത് വെറുതേ സാറിനും, സാറിൻ്റെ സുന്ദരിയായ ഭാര്യക്കും ഒരു ബുദ്ധിമുട്ട് ആകേണ്ടല്ലോ എന്ന് വിചാരിച്ചാണ്."
ജോ എഴുതി കൊണ്ടിരുന്ന പേന മേശയിൽ വെച്ചിട്ട് അവരെ രൂക്ഷമായി നോക്കി.
സലീം ചിരിച്ചു "സാറിനോട് പറഞ്ഞിട്ട്
💬 Comments
View all comments