0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

കാര്യമില്ലെന്ന് മനസ്സിലായി. എന്നാൽ നമുക്ക് സാറിൻ്റെ ഭാര്യയോട് ഒന്ന് അപേക്ഷിച്ച് നോക്കിയാലോ?"

രഘുവും ചിരിച്ചു.

സലീം ഫോൺ എടുത്ത് ആരെയോ വീഡിയോ കോൾ ചെയ്തു.

സലീം:"ടാ, സാറിൻ്റെ പെണ്ണ് നിങ്ങളുടെ അടുത്തുണ്ടോ രാജീവേ?"

രാജീവ് ബാക്ക് ക്യാമറ ഓൺ ആക്കിയിട്ട് ഒരു കടയിൽ നിന്ന് പച്ചക്കറി മേടിച്ച് കൊണ്ടിരിക്കുന്ന ഹന്നയെ കാണിച്ചു.

സലീം ഹന്നയുടെ വീഡിയോ ജോവിനെ കാണിച്ച് കൊണ്ട് പറഞ്ഞു "ടാ ഈ സാറിനോട് പറഞ്ഞിട്ട് ഒട്ടും കേൾക്കുന്നില്ല. നിങ്ങള് രണ്ട് പേരും കൂടെ ഒന്ന് ആ പെണ്ണിനോട് വിശദമായി ഒന്ന് അപേക്ഷിച്ച് നോക്ക്. ഭാര്യ പറഞ്ഞാൽ എന്തായാലും സാറ് കേൾക്കും, അല്ലെ സാറേ?"

ജോ ചിരിച്ച് കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു "പിന്നെന്താ, എൻ്റെ ഭാര്യ പറഞ്ഞാൽ ഉറപ്പായും ഞാൻ അനുസരിക്കും. നിങ്ങള് ഒന്ന് അപേക്ഷിച്ച് നോക്ക്".

പെട്ടെന്ന് സലീമിൻ്റെ മൊബൈലിൽ നിന്ന് ഒരു അലർച്ച കേട്ട് സലീം മൊബൈലിലേക്ക് നോക്കി. മൊബൈലിൽ വീഡിയോ മുഴുവനും കിടന്ന് കുലുങ്ങുന്നതാണ് സലീം കാണുന്നത്.

സലീം:"ടാ രാജീവെ, എന്താ അവിടെ സംഭവിക്കുന്നത്?"

രാജീവിൻ്റെ ഭയന്നുള്ള നിലവിളിയോടെ അവൻ അലറി "അണ്ണാ, ഇവൾക്ക് ഭ്രാന്താണ് അണ്ണാ. കരീമിനെ അവള് കൊന്നെന്നാ തോന്നുന്നത്. അവള് എന്നെയും കൊല്ലും അണ്ണാ.. രക്ഷിക്ക് അണ്ണാ... അയ്യോ അവള് ദേ തൊട്ട് പുറകിൽ എത്തി അണ്ണാ..."

രാജീവ് ഫോൺ തിരിച്ചപ്പോൾ സ്ക്രീനിൽ അവൻ്റെ പുറകെ ഓടി വരുന്ന ഹന്നയുടെ രൂപം തെളിഞ്ഞു.

ജോ ചിരിച്ച് കൊണ്ട് ഫോൺ എടുത്ത് ലിങ്കപ്പണ്ണയെ വിളിച്ചു.

ജോ ഫോണിൽ "ലിങ്കപ്പണ്ണ, നമ്മുടെ രണ്ട് പോലീസുകാര് മാർക്കറ്റിൻ്റെ

💬 Comments

View all comments