0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

അടുത്ത് ഉണ്ടെന്നല്ലേ പറഞ്ഞത്? അവരോട് വേഗം ഒന്ന് മാർക്കറ്റിലേക്ക് ചെല്ലാൻ പറ. അവിടെ എൻ്റെ ഭാര്യ, അപേക്ഷയുമായി ചെന്ന രണ്ടവൻമാരെ അടിച്ച് ബോധം കെടുത്തി ഇട്ടിട്ടുണ്ടാകും. അവരോട് ആ രണ്ടെണ്ണത്തിനെയും തൂക്കി എടുത്ത് കൊണ്ട് ഇങ്ങ് വരാൻ പറ. പിന്നെ രണ്ട് പോലീസുകാരെയും കൂട്ടി ഇങ്ങോട്ടും ഒന്ന് വാ, ഇവിടെ രണ്ട് അണ്ണന്മാർക്ക് നമ്മുടെ ലോക്കപ്പ് ഒക്കെ ഒന്ന് കാണണമെന്ന്".

ജോ ഫോൺ കട്ട് ചെയ്ത് കഴിഞ്ഞ് സലീമിനെ നോക്കി ചിരിച്ച് കൊണ്ട് "അപ്പോ എങ്ങനെയാ? ലോക്കപ്പിലേക്ക് കയറുകയല്ലേ? തട്ടി കൊണ്ട് പോകാനുള്ള ശ്രമം, പൊലീസിൻ്റെ ഔദ്യോഗിക ജോലിയെ തടസ്സപ്പെടുത്തുക, ഭീഷണിപ്പെടുത്തുക അങ്ങനെ കുറ്റങ്ങൾ ഒരുപാടുണ്ട്. അപ്പൊ എഴുന്നേറ്റ് എൻ്റെ കൂടെ നല്ല കുട്ടികളായി വന്ന് ലോക്കപ്പിൽ കയറ്".

സലീമും രഘുവും ചാടി എഴുന്നേറ്റ് ഓടാൻ നോക്കി. പക്ഷേ വാതിൽ വരെ പോലും എത്തുന്നതിന് മുൻപ് ജോ അവരുടെ മേലെ ചാടി വീണിരുന്നു.

💥💥💥💥💥💥💥💥💥💥💥

അന്ന് വൈകുന്നേരം വരെ ലോക്കപ്പിൽ ഇട്ട് അവരുടെ നെഞ്ചില് ജോവിൻ്റെ താണ്ഡവം ആയിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും ജോവിന് അറിയേണ്ടതെല്ലാം തത്ത പറയുന്നത് പോലെ അവർ പറയാൻ തുടങ്ങി. തൊണ്ടി മുതലുകൾ എല്ലാം എവിടെയാണെന്ന് അറിഞ്ഞതിന് ശേഷം അവരെ ലോക്കപ്പിൽ ഇട്ട് പൂട്ടിയിട്ട് അതിൻ്റെ താക്കോലും കയ്യിൽ എടുത്തിട്ടാണ് ജോ പോയത്.

ജോ പോയി കഴിഞ്ഞതും ലിങ്കപ്പണ്ണ ആരെയോ ഫോൺ ചെയ്തു "സാർ. നമ്മുടെ പദ്ധതി എല്ലാം വെള്ളത്തിൽ ആയി. ഈ പൊട്ടന്മാർ എല്ലാം കുളമാക്കി. ഒരു പെണ്ണിനെ പിടിക്കാൻ പോലും കൊള്ളില്ലാത്ത രണ്ട് കിഴങ്ങന്മാരെ ആണ് ഇവന്മാര് പറഞ്ഞ് വിട്ടത്. ഞാൻ

💬 Comments

View all comments