0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ഒളിഞ്ഞ് നിന്ന് കേട്ടത് വെച്ച് എല്ലാം ഇവന്മാർ ആ നാറിയോട് വിളമ്പിയിട്ടുണ്ട്. അതുപോലത്തെ ഇടി ആയിരുന്നു ഇവൻ്റെ. എന്തെങ്കിലും വേഗം ചെയ്തില്ലെങ്കിൽ നാളെ തന്നെ നമ്മുടെ പരിപാടി എല്ലാം കുളമാകും, നാളെ ആണ് അവരെ കോടതിയിൽ ഹാജരാക്കാൻ ഇവൻ പ്ലാൻ ചെയ്തിരിക്കുന്നത്".

"സാർ എനിക്ക് തോനുന്നു, സാർ കഴിഞ്ഞ ദിവസം പറഞ്ഞ ഐഡിയ ഉപയോഗിക്കാൻ സമയമായെന്നാ".

"ശരി സാർ. ഞാൻ അങ്ങനെ ചെയ്യാം. ഏയ്. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. സാറ് ബാക്കി കാര്യമെല്ലാം നോക്കിയാൽ മതി. സാറ് അവന്മാരോട് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് പറയണേ. ഇത്തവണ നമുക്ക് പാളാൻ പാടില്ല. ഇതോടെ ഇവൻ്റെ തരിപ്പ് തീരണം".

"ശരി സർ. എന്നാൽ എല്ലാം പറഞ്ഞത് പോലെ".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

അവർ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം ജോ ഒറ്റക്ക് തന്നെ പോയി തെളിവുകളും, തൊണ്ടികളും എല്ലാം കണ്ട് പിടിച്ചു. രാത്രി ആയി ജോ തിരിച്ച് വന്നപ്പോൾ. അവൻ നേരെ എല്ലാം ഭദ്രമായിട്ട് സേഫ് മുറിയിൽ വെച്ച് പൂട്ടിയിട്ട് താക്കോൽ സ്വന്തം കയ്യിൽ തന്നെ വെച്ചു.

വീണ്ടും ജോ ആ നാലു പേരുടെ അടുത്ത് പോയി കുറച്ച് കാര്യങ്ങളെല്ലാം ചോദിച്ച് ഉറപ്പിച്ചു. അതിന് ശേഷം ജോ സ്വന്തം ഓഫീസിലേക്ക് നടന്നു. ആ സമയത്തെ ജോവിൻ്റെ ആവേശവും, വൈകാരികതയും കാരണം ജോ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ടായിരുന്നു. സാധാരണ അവൻ്റെ ഓഫീസ് ബ്ലോക്കിൽ കാവലായി രണ്ട് പൊലീസുകാരെങ്കിലും ഉണ്ടാകാറുള്ളതാണ്, ഇന്ന് പക്ഷേ ആരെയും കണ്ടില്ല.

ജോ നേരെ ഓഫീസിലെത്തി തൻ്റെ കസേരയിൽ ഇരുന്നിട്ട് റിപ്പോർട്ടും, ബാക്കി കടലാസുകളും എഴുതി തയ്യാറാക്കാൻ തുടങ്ങി.

💬 Comments

View all comments