Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഇടക്ക് അവൻ ഹന്നയെ വിളിച്ച് വരാൻ വൈകുമെന്ന് പറഞ്ഞു.
അവൻ ധൃതിയിൽ കാര്യങ്ങളെല്ലാം എഴുതി കൊണ്ടിരുന്നപ്പോൾ ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്. ജോ തല ഉയർത്തി "come in" എന്ന് പറഞ്ഞു. കണ്ടാൽ ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആയിരുന്നു ഉള്ളിലേക്ക് വന്നത്.

അവൾ മധുരമായി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി. അവൻ്റെ മേശയുടെ അടുത്ത് എത്തിയപ്പോൾ ജോ "please have a seat" എന്ന് പറഞ്ഞു.
അവൾ സീറ്റിൽ ഇരുന്നിട്ട് പറഞ്ഞു "good evening sir. I'm devaranjini".
ജോ:"good evening devaranjini. What can I do for you?"
ദേവരഞ്ജിനി കന്നഡയിൽ "ഞാൻ സാറിനെ കുറച്ച് മുൻപ് വിളിച്ചിരുന്നു. പക്ഷേ സാറിൻ്റെ ഓഫീസിൽ ഉളളവർ പറഞ്ഞത് സാറ് പുറത്ത് പോയിരിക്കുകയാണെന്നും, വരാൻ വൈകും എന്നുമാണ്. അതാ ഞാൻ ഈ സമയത്ത് വന്നത്".
ജോ:"ഇന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നു, സോറി. എന്തിനാണ് എന്നെ കാണാൻ വന്നത്?"
ദേവരഞ്ജിനി:"സാർ, ഞങ്ങളുടെ കോളേജിൻ്റെ എൻസിസിയുടെ സീനിയർ അണ്ടർ ഓഫീസർ ആണ് ഞാൻ. അടുത്ത മാസം ഞങ്ങളുടെ കോളേജിൽ പൈപ്പിംഗ് സെറിമണി ആണ്. അതിന് വേണ്ടി സാറിനെ ക്ഷണിക്കാൻ ആയിട്ടാണ് ഞാൻ വന്നത്".
ജോ സമയം നോക്കി. സമയം ഏകദേശം ഒൻപത് മണി ആകുന്നു.
ജോ:"അതിനാണോ ഈ സമയത്ത് വന്നത്? എന്താ കുട്ടി ഇത്? എൻസിസി ആകുമ്പോൾ കുറച്ചൂടെ വകതിരിവ് കാണിക്കണ്ടേ?"
ദേവരഞ്ജിനി:"അത് സാർ. ഞാൻ ഇന്ന് ഉച്ച മുതൽ സാറിനെ കാണാൻ ശ്രമിക്കുകയാണ്. പക്ഷേ എപ്പൊൾ വിളിച്ചാലും സാറില്ല എന്നോ, സാറ് തിരക്കിൽ
💬 Comments
View all comments