Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ആണെന്നോ ഒക്കെ ആണ് പറയുന്നത്. ഞാൻ രണ്ട് പ്രാവശ്യം ഇവിടെ വന്നു നോക്കി. അപ്പോഴും സാറ് ഇവിടെ ഇല്ലായിരുന്നു".
ജോ പുഞ്ചിരിച്ചു കൊണ്ട് "സോറി. ഞാൻ പറഞ്ഞില്ലേ. ഇന്ന് ഒരുപാട് തിരക്കുള്ള ദിവസം ആയിരുന്നു. എങ്കിലും നാളെ വന്ന് കണ്ടാൽ പോരായിരുന്നോ?"
ദേവരഞ്ജിനി:"സോറി സാർ. അത് എൻ്റെ മിസ്റ്റേക്ക് ആണ്. സാറിനെ വന്ന കാണാൻ എനിക്ക് നാല് ദിവസം സമയം ഉണ്ടായിരുന്നു. പക്ഷേ ഞാൻ ഉഴപ്പി സമയം കളഞ്ഞു. ഇന്നാണ് അവസാന ദിനം. നാളെ റിപ്പോർട്ട് ഓഫിസറിന് കൊടുക്കണം. ഇല്ലെങ്കിൽ എന്നെ ജീവനോടെ അദ്ദേഹം പുഴുങ്ങും. പ്ലീസ് sir. എന്നെ ഒന്ന് സഹായിക്കണം. ഒരു മണിക്കൂറിൻ്റെ പരിപാടിയെ ഉള്ളൂ. അതും പറ്റില്ലെങ്കിൽ. വെറുതെ ഒന്ന് തല കാണിച്ചിട്ട് പോയാലും കുഴപ്പമില്ല. സാറിൻ്റെ പേരൊന്ന് നോട്ടീസിൽ അടിക്കാൻ സമ്മതിച്ചാൽ മാത്രം മതി".
ജോ ചിരിച്ചു കൊണ്ട് പറഞ്ഞു "ഒരു NCC ഓഫീസർ ഇങ്ങനെ ഒന്നും പറയാൻ പാടില്ല കുട്ടി. ഒരു കാര്യം ചെയ്യ്, details എല്ലാം എഴുതി താ. തൽക്കാലം എൻ്റെ പേര് നോട്ടീസിൽ വെച്ചോ, വരാനും ഞാൻ പരമാവധി ശ്രമിക്കാം. പക്ഷേ ഇപ്പോഴേ ഉറപ്പ് പറയാൻ പറ്റില്ല. അടുത്ത മാസം പോയിട്ട് അടുത്ത ആഴ്ച്ച വരെ ഞാൻ ഈ കസേരയിൽ ഉണ്ടാകും എന്ന് എനിക്ക് വലിയ ഉറപ്പില്ല. എന്നെ സ്ഥലം മാറ്റാനുള്ള അപേക്ഷകൾ എല്ലാം ഇപ്പൊൾ തന്നെ മുകളിലേക്ക് പോയി കാണും".
ദേവരഞ്ജിനി:"thank you sir.. thank you so much. നാളെ സാറിൻ്റെ മൊബൈലിൽ ഓഫീസറിനെ കൊണ്ട് വിളിപ്പിച്ചോട്ടെ? സാർ ഒന്ന് കൺഫേം ചെയ്താൽ മതി".
💬 Comments
View all comments