Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ജോ:"അത് ഞാൻ ചെയ്തോളാം. വേറെ ഒന്നുമില്ലെങ്കിൽ, വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്. എനിക്ക് ഒരുപാട് ജോലി ഉള്ളതാ".
അവൾ ചിരിച്ച് കൊണ്ടെഴുന്നേറ്റ് ഒരിക്കൽ കൂടെ അവനോട് നന്ദി പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി പോയി.
ജോ വീണ്ടും തൻ്റെ പണികളിൽ മുഴുകി. പണി എല്ലാം കഴിഞ്ഞ് ഫയലുകൾ എല്ലാം സുരക്ഷിതമായി അലമാരിയിൽ വെച്ച് പൂട്ടി കഴിഞ്ഞ് ഇറങ്ങാൻ ആയി തയ്യാറായി അവൻ സമയം നോക്കി, മണി 12 ആവാറായി.
അപ്പോഴാണ് ജോവിൻ്റെ ഓഫീസിലെ ഫോൺ മുഴങ്ങിയത്. ജോ ഫോൺ എടുത്തപ്പോൾ മറു തലയിൽ നിന്ന് ഒരു കരച്ചിലാണ് കേട്ടത് "സാർ, രക്ഷിക്കണം കുറെ ഗുണ്ടകൾ വന്ന് മാർക്കറ്റിൻ്റെ പുറകിലെ സ്ഥലത്ത് ഉള്ളവരുടെ കുടിലുകൾ എല്ലാം തല്ലി തകർക്കുകയാണ്. സർ പ്ലീസ് വേഗം വാ".
ജോ വേഗം വെളിയിലേക്ക് ഇറങ്ങി ജീപ്പിൻ്റെ അടുത്തേക്ക് ഓടി. ജീപ്പിൽ കയറി പുറത്തേക്ക് പാഞ്ഞ് ഇറങ്ങിയ ജോ ഒരു പെൺകുട്ടിയുടെ അടക്കിയ ഒരു കരച്ചിൽ പോലെ കേട്ടു. അവൻ വണ്ടി sudden break ഇട്ട് നിറുത്തിയിട്ട് ഇറങ്ങി നോക്കി. ആ വഴി പൂർണ്ണമായും വിജനമായിരുന്നു. അവൻ കാത് കൂർപ്പിച്ച് എന്തെങ്കിലും അനക്കമോ ശബ്ദമോ കേൾക്കുന്നുണ്ടോ എന്ന് നോക്കി. ഒന്നും കേൾക്കാതെ ഇരുന്നപ്പോൾ അവൻ വീണ്ടും ജീപ്പെടുത്ത് മാർക്കറ്റിലേക്ക് പറപ്പിച്ചു.
എന്നാൽ അവിടെ എത്തിയപ്പോൾ, അവിടെ ഒരു പ്രശ്നവുമില്ലായിരുന്നു. എല്ലാവരും അവരവരുടെ കുടിലുകളിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു. ജോ രണ്ട് മൂന്ന് തവണ ആ പരിസരത്തിലൂടെ എല്ലാം ജീപ്പിൽ കറങ്ങിയിട്ട്, വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോൾ ഹന്ന നല്ല ഉറക്കമായിരുന്നു. അവൻ ശബ്ദം ഉണ്ടാക്കാതെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ
💬 Comments
View all comments