0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

വെച്ച് വാതിൽ തുറന്ന്, ശബ്ദമുണ്ടാക്കാതെ കുളിച്ചിട്ട് കയറി കിടന്നുറങ്ങി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ക്ഷീണം കാരണം ജോ രാവിലെ എഴുന്നേറ്റില്ല. ഹന്ന രാവിലെ എക്സർസൈസ് എല്ലാം കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞ് ഓഫീസിലെ കണക്കുകൾ നോക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുറത്തൊരു വണ്ടി വന്ന് നിന്ന സൗണ്ട് കേട്ടത്. സാധാരണ ലിങ്കപ്പണ്ണ ആണെങ്കിൽ വരുന്ന ശബ്ദം പോലും കേൾക്കാറില്ല. അതുകൊണ്ട് ഹന്ന എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി. രണ്ട് പോലീസ് ജീപ്പ് വെളിയിൽ വന്ന് നിൽക്കുന്നത് അവൾ കണ്ടു.

ഹന്ന വേഗം ചെന്ന് ജോവിനെ തട്ടി വിളിച്ചു "ഇച്ഛാ.. എഴുന്നേൽക്ക്.. എന്തോ കുഴപ്പമുണ്ട്.. പുറത്ത് ഇച്ചയുടെ പോലീസ് വന്ന് നിൽക്കുന്നുണ്ട്, ഒന്ന് വേഗം പുറത്തേക്ക് വാ".

ജോ മെല്ലെ കണ്ണുകൾ തുറന്ന് അവളെ നോക്കി. കുറച്ച് തവണ അവൻ കണ്ണുകൾ മുറുക്കെ തിരുമ്മി എന്താണ് ഹന്ന പറയുന്നത് എന്ന് മനസ്സിലാക്കാൻ.

ജോ:"കർത്താവേ ആ കോളനിക്കാർക്ക് എന്തെങ്കിലും പറ്റിയോ? ഞാൻ വേഗം ഒന്ന് റെഡി ആയി വരാം. നീ അവരോട് കയറി ഇരിക്കാൻ പറ".

അപ്പോഴേക്കും പുറത്ത് കോളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ടു. ഹന്നയുടെ ഹൃദയം എന്തോ കാരണം കൊണ്ട് വല്ലാതെ കിടന്ന് പിടക്കുന്നുണ്ടായിരുന്നു.

ഹന്ന വെളിയിലേക്ക് ചെന്ന് വാതിൽ തുറന്നു. പുറത്ത് നാലഞ്ച് പൊലീസുകാർ നിൽക്കുന്നുണ്ടായിരുന്നു. അതിൽ മുൻപിൽ നിന്ന ആളുടെ യൂണിഫോമിൽ നിന്ന് അയാള് എസ്പി ആണെന്ന് ഹന്നയ്ക്ക് മനസ്സിലായി.

ഹന്ന:"goodmorning sir. Please come in."

അയാള് മാത്രം അകത്തേക്ക് കയറി ഹന്നയുടെ കൂടെ ഹാളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു "ഗുഡ് മോണിംഗ് മാഡം. ഞാൻ അരുൺ.

💬 Comments

View all comments