0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

Mr. ജോനാഥൻ്റെ സീനിയർ ആണ്. Mr. ജോനാഥൻ എഴുന്നേറ്റില്ലേ?"

ഹന്ന:"എഴുന്നേറ്റു സാർ. റെഡി ആവുകയാ, ഇപ്പൊൾ വരും. സാറിന് കുടിക്കാൻ കാപ്പി എടുക്കണോ, അതോ ചായയോ?"

അരുൺ:"ഒന്നും വേണ്ട മാഡം. എനിക്ക് mr. ജോനാഥനെ ഒന്ന് കണ്ട് കുറച്ച് അത്യാവശ്യ കാര്യങ്ങള് പറയാൻ ഉണ്ടായിരുന്നു".

ഹന്ന അല്പം ഭയത്തോടെ അയാളെയും പുറത്ത് കാത്ത് നിൽക്കുന്ന പോലീസുകാരെയും നോക്കി അവിടെ നിന്നു.

കുറച്ച് കഴിഞ്ഞ് ഒരു ട്രാക്ക് പാൻ്റ്സും ടീഷർട്ടും ഇട്ട് ജോ ഇറങ്ങി വന്നു. നേരെ വന്ന് അരുണിനെ നോക്കി ഒരു സല്യൂട്ട് കൊടുത്ത ശേഷം അദ്ദേഹത്തിൻ്റെ മുൻപിൽ ഇരുന്നു.

ജോ:"എന്താണ് സാർ, രാവിലെ ഇങ്ങോട്ട് വന്നത്? ഞാൻ ഓഫീസിലേക്ക് വരികയായിരുന്നു".

അരുൺ:"mr. ജോനാഥൻ, കാര്യങ്ങൾ ആകെ പ്രശ്നമായി കിടക്കുകയാണല്ലോ, അത്രയ്ക്ക് അത്യാവശ്യമായത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്".

ജോ:"എന്താണ് സാർ? എന്താ കുഴപ്പം?"

അരുൺ:"ഇന്ന് വെളുപ്പിന് ഒരു മൂന്ന് മണി ആയപ്പോൾ എനിക്ക് നിങ്ങളുടെ സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നത്. ഒരു വുമൺ മിസിങ് കേസ്".

ജോ അത്ഭുതത്തോടെ പുറത്ത് നിൽക്കുന്ന തൻ്റെ പൊലീസുകാരെ നോക്കിയിട്ട് പറഞ്ഞു "ഞാനൊന്നും അറിഞ്ഞില്ലല്ലോ. ഇവർ എന്നോട് പറഞ്ഞില്ല ഒന്നും."

അരുൺ:"അത് ഞാനാണ് പറഞ്ഞത്, ഗൗരവം ഉള്ള വിഷയമായത് കൊണ്ട് എല്ലാം അറിഞ്ഞിട്ട് തന്നെ അറിയിച്ചാൽ മതിയെന്ന്".

ജോ:"അതെന്താണ് സാർ?"

അരുൺ:"കാരണം ഈ കേസിൽ prime accused താൻ ആണ്".

ജോ ചാടി എഴുന്നേറ്റുകൊണ്ട് "what nonsense" എന്ന് പറഞ്ഞു. ഹന്ന നെഞ്ചത്ത് കൈ വെച്ച് ഒന്ന് പ്രാർത്ഥിച്ചു.

അരുൺ:"calm down Mr. ജോനാഥൻ. ഞാൻ എല്ലാം പറയാം.

💬 Comments

View all comments