Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
താൻ ഇവിടെ ഇരിക്ക്".
ജോ വീണ്ടും ഇരുന്നു. അവൻ്റെ ശ്വാസഗതി വല്ലാതെ ഉയർന്നിരുന്നു.
അരുൺ:"ഇന്നലെ രാത്രി തന്നെ കാണാൻ ഒരു പെൺകുട്ടി വന്നിരുന്നോ?"
ജോ:"yes sir... One miss devaranjini. എന്നെ അവരുടെ കോളേജിലെ ഒരു ഫങ്ക്ഷന് ക്ഷണിക്കാൻ വേണ്ടി ആണ് വന്നത്. ഞാൻ ഓക്കെ എന്നും പറഞ്ഞു".
അരുൺ:"എന്നിട്ട് ആ കുട്ടി എപ്പോഴാണ് പോയത്?"
ജോ:"ഒരു അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ച് കാണും. അത് കഴിഞ്ഞ് ആ കുട്ടി അപ്പൊൾ തന്നെ പോവുകയും ചെയ്തു".
അരുൺ:"she is missing. ആ കുട്ടിയെ അത് കഴിഞ്ഞ് ആരും കണ്ടിട്ടില്ല."
ജോ അല്പം പരിഭ്രമത്തോടെ "സാർ. ആ കുട്ടി അപ്പൊൾ തന്നെ എൻ്റെ ഓഫീസിൽ നിന്ന് പോയതാണ്. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. ഞാൻ അന്വേഷിക്കാം സർ".
അരുൺ:"ആ കുട്ടിയുടെ parents തന്ന പരാതി അനുസരിച്ച് താൻ വിളിച്ചത് പ്രകാരം ആണ് ആ കുട്ടി പകല് വരാതെ, ആ അസമയത്ത് അങ്ങോട്ട് വന്നത്. അതിന് ശേഷം ആ കുട്ടിയെ ആരും കണ്ടിട്ടില്ല. ഇത്ര സെൻസിറ്റീവ് ആയ കേസ് ആയത് കൊണ്ടാണ് അറിഞ്ഞപ്പോൾ തന്നെ ഞാൻ നേരിട്ട് വന്ന് അന്വേഷിച്ചത്. താൻ എന്തിനാണ് ഒരു പെൺകുട്ടിയോട് രാത്രി വന്ന് തന്നെ കാണാൻ പറഞ്ഞത്?".
ജോ:"സർ. ഞാൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. ആ കുട്ടി പറഞ്ഞതനുസരിച്ച്, ഇന്നലെ ഉച്ച മുതൽ ആ കുട്ടി എന്നെ കാണാൻ വേണ്ടി വിളിച്ച് കൊണ്ടിരിക്കുകയാണ്, രണ്ട് പ്രാവശ്യം വന്ന് നോക്കിയിരുന്നു എന്നും പറഞ്ഞിരുന്നു. എന്നിട്ടും എന്നെ കാണാൻ പറ്റാത്തത് കൊണ്ട് രാത്രി വന്ന്
💬 Comments
View all comments