Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
നോക്കിയതാണെന്നാണ് എന്നോട് പറഞ്ഞത്".
അരുൺ:"അങ്ങനെ ആണെങ്കിൽ ആ കുട്ടി പകല് വന്നത് സിസിടിവിയിൽ കാണണ്ടേ. ഉച്ചക്ക് വിളിച്ചിട്ടുണ്ടെങ്കിൽ അത് കോൾ ലിസ്റ്റിൽ കാണണ്ടേ? ആ കുട്ടി പേരൻ്റ്സിനോട് പറഞ്ഞത്, താൻ ആ കുട്ടിയോട് രാത്രി വന്ന് കാണാൻ പറഞ്ഞു എന്നാണ്".
ജോ:"സാർ, ഞാൻ പറയുന്നത് സത്യമാണ്. സത്യമായിട്ടും ആ കുട്ടി അപ്പൊൾ തന്നെ പോയതാണ്. സാർ അവിടുത്തെ സിസിടിവി നോക്കിയിരുന്നോ?"
അരുൺ:"അവിടെയാണ് ഏറ്റവും കുഴപ്പം. As you are an accused now, തന്നെ കാണിക്കാൻ പാടില്ലാത്തതാണ്. എങ്കിലും താൻ ആയത് കൊണ്ട് ഞാൻ കാണിക്കാം".
അരുൺ മൊബൈലിൽ ഒരു വീഡിയോ എടുത്ത് കാണിച്ചു. രാത്രി 8.45ന് ആ കുട്ടി ജോവിൻ്റെ ഓഫീസ് കെട്ടിടത്തിലേക്ക് കയറി വരുന്നത് അതിൽ കാണാം. എന്നൽ ജോവിൻ്റെ ഊഹം പോലെ ആ കുട്ടി ഒൻപത് മണി കഴിഞ്ഞിട്ടൊന്നും പുറത്തേക്ക് ഇറങ്ങി വരുന്നത് കാണുന്നില്ല. അരുൺ സർ വീഡിയോ പ്ലേബാക്കിൻ്റെ വേഗത കൂട്ടി. 12 മണി ആകാറായപ്പോൾ വേഗത സാധാരണ രീതിയിൽ ആക്കി. 12 മണി കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടി അതാ കീറി പറഞ്ഞ വസ്ത്രങ്ങളും ആയി കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി വരുന്നു, നേരെ ഗേറ്റ് കടന്ന് പുറത്തേക്ക് ഓടി മറയുന്നത് വരെ കാണാം. അതിൻ്റെ തൊട്ട് പുറകെ, ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിൽ താനും ഓടി ഇറങ്ങി ജീപ്പും എടുത്ത് ഗേറ്റ് കടന്ന് പായുന്നു.
ജോവിൻ്റെ കൈകളും കാലുകളും തളരുന്നപോലെ തോന്നി. ഹന്ന അവൻ്റെ അടുത്ത് വന്ന് അവൻ്റെ തോളിൽ കൈ വെച്ച് അവന് ശക്തി കൊടുക്കാൻ ശ്രമിച്ചു.
💬 Comments
View all comments