0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ജോ:"സത്യമായിട്ടും സാർ, എനിക്ക് അറിയില്ല ആ കുട്ടിക്ക് എന്താ സംഭവിച്ചതെന്ന്. എനിക്ക് മാർക്കറ്റിൻ്റെ പുറകിൽ എന്തോ പ്രശ്നം നടക്കുന്നു എന്ന് കോള് വന്നതുകൊണ്ടാണ് ഞാൻ വേഗം ജീപ്പും എടുത്ത് പോയത്".

അരുൺ:"അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് തൻ്റെ ഓഫീസിൻ്റെ തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ഉള്ള പോലീസ് സ്റ്റേഷനിൽ കയറി കൂടെ ഒരു രണ്ട് പൊലീസുകാരെ കൂടെ കൊണ്ടുപോയില്ല?"

ജോ:"അടുത്ത് നടന്ന കുറച്ച് കാര്യങ്ങള് കാരണം എനിക്ക് അവരെ ആരെയും വിശ്വാസമില്ല സാർ ഇപ്പൊൾ. അത് കൊണ്ടാണ് ഇന്നലെ ഒരു കാര്യത്തിനും ഞാൻ ആരെയും കൂട്ടാതെ ഒറ്റക്ക് ചെയ്തത്".

അരുൺ:"ശരി, എങ്കിൽ എന്തിനാ തൻ്റെ ഓഫീസിലെ സെക്യൂരിറ്റി ആയിട്ടുള്ള പൊലീസുകാരെ പറഞ്ഞ് വിട്ടത്?"

ജോ കുറച്ച് ആലോചിച്ചു. അന്നേരം ആണ് അവൻ ഓർക്കുന്നത് പോലും തലേന്ന് രാത്രി അസാധാരണമായി പാറാവുകാർ ആരും തൻ്റെ ഓഫീസിൻ്റെ വെളിയിൽ ഉണ്ടായിരുന്നില്ലെന്ന്. ആ സമയത്തെ മാനസികാവസ്ഥയിൽ അതൊന്നും ജോ ശ്രദ്ധിച്ചത് പോലുമില്ലായിരുന്നു.

അരുൺ:"ഞാൻ അവരോട് ചോദിച്ചപ്പോൾ അവര് പറഞ്ഞത് താൻ തന്നെയാണ് അവരുടെ ഡ്യൂട്ടി മാറ്റിയതെന്നും, തനിക്ക് ഇന്നലെ രാത്രി സെക്യൂരിറ്റി വേണ്ടാ എന്ന് പറഞ്ഞതെന്നും ആണ്".

ജോ വീണ്ടും ദേഷ്യത്തോടെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു "bloody fucks. അവര് കള്ളം പറയുന്നതാണ് സാർ. ഞാൻ അങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ല".

അരുൺ:"I'm sorry mr. Jonathan. എനിക്കത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. താൻ അറിയാതെ ആണ് അവരുടെ ഡ്യൂട്ടി മാറ്റിയതെങ്കിൽ, ഈ സിസിടിവി പ്രകാരം ആ കുട്ടി വരുന്നതിന് കുറച്ച് മിനിട്ടുകൾക്ക് മുൻപാണ് താൻ ഉള്ളിലേക്ക് വരുന്നത്. അപ്പൊൾ താൻ അതിനെ പറ്റി അന്വേഷിക്കേണ്ടതല്ലേ?"

ജോ:"സർ,

💬 Comments

View all comments