Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ആ സമയത്തെ മാനസികാവസ്ഥയിൽ, അതൊന്നും ഞാൻ ശ്രദ്ധിച്ച് പോലുമില്ല".
അരുൺ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "കാര്യങ്ങളൊന്നും അങ്ങ് ശരിയാവുന്നില്ലല്ലോ mr. Jonathan"
ജോ:"സാർ. എൻ്റെ ഓഫീസിൻ്റെ ഉള്ളിലത്തെ സിസിടിവി ഫൂട്ടേജുകൾ ചെക്ക് ചെയ്തായിരുന്നോ?"
അരുൺ:"ഉള്ളിലത്തെ എല്ലാ സിസിടിവികളും disabled ആയിരുന്നു. അതും തൻ്റെ ഓഫീസിൽ നിന്ന് തന്നെ. കൂടാതെ അതിൻ്റെ ഹാർഡ് ഡിസ്കും മിസിങ് ആണ്, അതും തൻ്റെ ഓഫീസിൽ നിന്ന് തന്നെയാണ് നഷ്ടപ്പെട്ടത്".
ജോ വീണ്ടും തളർന്ന് കസേരയിൽ ഇരുന്ന് പോയി.
അരുൺ:"എന്നും വൈകുന്നേരം വീട്ടിൽ പോകാറുള്ള താൻ എന്തിനാ ഇന്നലെ രാത്രി ആയിട്ടും വീട്ടിൽ പോകാതിരുന്നത്?"
ജോ:"സാർ, ഇന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കേണ്ട ദിവസം, അപ്പൊൾ അവർക്കെതിരെ കണ്ട് പിടിച്ച തെളിവുകൾ വെച്ച് വിശദമായ ഒരു റിപ്പോർട്ട് എഴുതി ഫയല്‍ ചെയ്യുകയായിരുന്നു ഞാൻ. അതിന് ശേഷം കിട്ടിയ തെളിവുകൾ എല്ലാം ഐറ്റം തിരിച്ച് മാർക്ക് ചെയ്ത് കാറ്റലോഗ് ചെയ്ത് ഫയല്‍ ചെയ്തു"
അരുൺ:"ഇതിനൊക്കെ എന്താ തെളിവ്? അല്ലെങ്കിൽ തന്നെ ഈ ജോലിയൊന്നും ഒരു എഎസ്പി അല്ലല്ലോ ചെയ്യേണ്ടത്. അതിനല്ലേ മറ്റ് പൊലീസുകാർ അവിടെ ഉള്ളത്?"
ജോ:"സർ, ഇന്നലെ വൈകുന്നേരം ഞാൻ കണ്ടെത്തിയ തെളിവുകൾ എല്ലാം സേഫ്റൂമിൽ ഞാൻ ഭദ്രമായിട്ട് പൂട്ടി വെച്ചിട്ടുണ്ട്. ഞാൻ എഴുതി ഉണ്ടാക്കിയ 200 പേജിൽ അധികം ഉള്ള റിപ്പോർട്ടും മറ്റ് ഡോക്യുമെൻ്റസും എൻ്റെ മുറിയിലെ സേഫിലും ഞാൻ പൂട്ടി വെച്ചിട്ടുണ്ട്. ഒന്നാലോചിച്ചാൽ തന്നെ മനസ്സിലാകും, അത്രയും കാര്യങ്ങള്‍ ഒറ്റക്ക് എഴുതി തയ്യാറാക്കാൻ എത്ര മണിക്കൂറുകൾ വേണ്ടി വരുമെന്ന്. പിന്നെ മറ്റാരുടെയും സഹായം ഞാൻ സ്വീകരിക്കാതെ ഇരുന്നത്, എനിക്കിപ്പോൾ ആ സ്റ്റേഷനിലെ
💬 Comments
View all comments