0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ആരെയും വിശ്വാസം ഇല്ല. അത് കൊണ്ടാണ് ഞാൻ ഒറ്റക്ക് എല്ലാം ചെയ്തത്".

അരുൺ ചിരിച്ച് കൊണ്ട് "വാവ്. ആ സ്റ്റേഷനിൽ ആകെ ആത്മാർഥത ഉള്ളത് തനിക്ക് മാത്രമാണല്ലോ. (പുറകോട്ട് തിരിഞ്ഞ് പുറത്ത് കാത്ത് നിൽക്കുന്ന പൊലീസുകാരെ നോക്കി) കേട്ടില്ലേ, നിങ്ങള് ഒക്കെ കള്ളന്മാർ ആണെന്ന നിങ്ങളുടെ സാറ് തന്നെ പറയുന്നത്. ആണോ? അവിടെ ഈ സാറിന് മാത്രമേ സത്യസന്ധത ഉള്ളോ? (പുച്ഛത്തോടെ തിരിഞ്ഞ് ജോവിനെ നോക്കി കൊണ്ട്) ശരി, അത് വിട്. താൻ പറഞ്ഞത് പോലെ ഒരു റിപ്പോർട്ട് എഴുതി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതും ഉറപ്പായും തെളിവായി ഞാൻ സ്വീകരിക്കാം"

ജോ പുറത്ത് നിൽക്കുന്ന തൻ്റെ പൊലീസുകാരെ നോക്കി. ഇന്നലെ വരെ ബഹുമാനിച്ചു നിന്ന അവർ ഇപ്പൊൾ മുഖത്ത് പുച്ഛ ഭാവത്തിൽ ഉള്ള ചിരിയും ആയി ആണ് തന്നെ നോക്കുന്നത്.

അരുൺ:"look at it from my prospective. താൻ രാത്രി അസമയത്ത് ഒരു സുന്ദരിയായ പെൺകുട്ടിയോട് തൻ്റെ ഓഫീസിലേക്ക് ഒറ്റക്ക് വരാൻ പറയുന്നു, ആ കുട്ടി വരുന്നതിന് മുൻപ് താൻ അവിടെ ഉണ്ടായിരുന്ന ബാക്കി പൊലീസുകാരെ എല്ലാം മാറ്റുന്നു. ഉള്ളിലത്തെ സിസിടിവി എല്ലാം disable ചെയ്ത് hard disk എടുത്ത് മാറ്റുന്നു. അതിന് ശേഷം ആ കുട്ടി വന്ന് കഴിഞ്ഞ് ഏകദേശം മൂന്ന് മണിക്കൂറോളം ആ ബിൽഡിംഗിൽ താനും ആ കുട്ടിയും മാത്രം. അത് കഴിഞ്ഞ് കീറി പറിഞ്ഞ ഉടുപ്പുകളും ആയി കരഞ്ഞ് കൊണ്ട് ആ കുട്ടി റോഡിലേക്ക് ഓടുന്നു. പുറകെ താൻ ജീപ്പും എടുത്ത് പായുന്നു. അതിന് ശേഷം ആ കുട്ടിയെ ആരും കണ്ടിട്ടില്ല.. doesn't

💬 Comments

View all comments