Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
സാർ. ഞാൻ എന്നാല്‍ പോട്ടെ".
ലിങ്കപ്പണ്ണ:"അങ്ങനങ്ങ് പോകാതെ. നിന്നോട് അപമര്യാദയായി പെരുമാറി എന്ന് പറയുമ്പോൾ അതിനുള്ള സമയം സിസിടിവി ക്യാമറയിൽ കാണണ്ടേ. നീ ആ വാതില്‍ ചാരിയിട്ട് ഇവിടെ വന്നിരിക്ക്. ആ നാറി എങ്ങാനും നിൻ്റെ ശബ്ദം കേട്ട് വന്നാൽ എല്ലാം തീരും".
ദേവരഞ്ജിനി ഉള്ളിലേക്ക് കയറി വാതിൽ ചേർത്തടച്ചു, ആ വാതിലിന് സാധാരണ വാതിലും നല്ല ഭാരം അവൾക്ക് തോന്നി. എന്നിട്ട് അവിടെ ഉണ്ടായിരുന്ന രണ്ടാമത്തെ കസേരയിൽ ഇരുന്ന് ചുറ്റും ഭയത്തോടെ നോക്കി.

ലിങ്കപ്പണ്ണ:"മോള് പേടിക്കേണ്ട, കുറച്ച് നേരം സംസാരിച്ച് എല്ലാം ഇരുന്നിട്ട് പൊയ്ക്കോ. അപ്പോഴേക്കും സമയവും ശരിയാകും".
ദേവു ഒന്ന് കഷ്ടപ്പെട്ട് പുഞ്ചിരിച്ച് കൊണ്ട് "ഇതെന്ത് റൂമാണ് സാർ? ഒരു അസാധാരണ ലുക്ക് ആണല്ലോ".
ലിങ്കപ്പണ്ണ:"കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഇടിയൻ ASP ഉണ്ടായിരുന്നു. അയാള്‍ ഇടിക്കാൻ വേണ്ടി ഉണ്ടാക്കി ഇട്ട മുറിയാണ് ഇത്. ഇടി കൊള്ളുമ്പോൾ കള്ളന്മാർ കിടന്ന് വലിയവായിൽ നിലവിളിക്കും, അത് പുറത്ത് കേൾക്കാതിരിക്കാനാണ് ഈ മുറിയിൽ മൊത്തം padding ചെയ്തിരിക്കുന്നത്".
താൻ ഒരു അപരിചിതനായ പൊലീസിൻ്റെ കൂടെ ശബ്ദം പോലും പുറത്ത് കേൾക്കാത്ത ഒരു മുറിയിലാണെന്ന അറിവ് അവളിലെ ഭയം ഇനിയും കൂട്ടി.
ദേവു:"സാർ, ഇപ്പൊൾ സമയം കുറച്ച് ആയല്ലോ, ഞാൻ പൊക്കോട്ടെ?"
ലിങ്കപ്പണ്ണ:"ആയിട്ടില്ല മോളെ, ആവുന്നതെ ഉള്ളു. അതൊക്കെ പോട്ടെ. നല്ല ഉടുപ്പ് ആണല്ലോ.. മോൾക്ക് നന്നായിട്ട് ചേരുന്നുണ്ട്. ഇത് ആരുടെ സെലക്ഷൻ ആണ്?"
ദേവു:"അത് രോഹിത്തിൻ്റെ സെലക്ഷൻ ആണ്. അവന് എന്നെ ഇത് പോലത്തെ ഉടുപ്പെല്ലാം ഇട്ട് കാണാനാണ് ഇഷ്ടം. ഇന്ന് ഇതിട്ടാൽ മതിയെന്ന് അവനാ പറഞ്ഞത്.
💬 Comments
View all comments