0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

പേടിക്കേണ്ട. ഒരു കുഴപ്പവും ഉണ്ടാകില്ല. വെറുതെ അവൻ്റെ അടുത്ത് പോകുന്നു, അവനെ പറഞ്ഞത് പോലെ ക്ഷണിക്കുന്നു, തിരിച്ച് വരുന്നു, എന്നിട്ട് അവൻ നിന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ഒരു പരാതി തരുന്നു. അടുത്ത ദിവസം തന്നെ നിൻ്റെ ചെക്കന് റാവൂജിയുടെ ഫാക്ടറിയിൽ മാനേജർ ആയി ജോലി കിട്ടുന്നു. അത്രേ ഉള്ളൂ".

ദേവു:"എനിക്ക് വല്ലാത്ത പേടിയാകുന്നു സാർ. എന്തെങ്കിലും കുഴപ്പമാകുമോ? കൈയ്യും കാലുമെല്ലാം വിറക്കുന്നത് പോലെ".

ലിങ്കപ്പണ്ണ:"ഒന്നും പേടിക്കേണ്ട. ഞാനല്ലേ കൂടെ. എന്ത് വന്നാലും നോക്കാൻ റാവുജിയും ഉണ്ട്. പിന്നെ നീ കെട്ടാൻ പോകുന്ന ചെക്കൻ തന്നെയല്ലേ നിന്നെ ഇങ്ങോട്ട് വിട്ടത്. പിന്നെ എന്താ കുഴപ്പം. നീ ധൈര്യം ആയിട്ട് കയറിക്കോ. അത് കഴിഞ്ഞ് ഞാൻ ദേ ആ കോറിഡോറിൻ്റെ അറ്റത്തുള്ള മുറിയിൽ ഉണ്ടാകും, അങ്ങോട്ട് വന്നാൽ മതി".

ദേവു:"ശരി സാർ" എന്ന് പറഞ്ഞ് അകത്തേക്ക് പോയി.

ലിങ്കപ്പണ്ണ ഇടിമുറിയുടെ ഉള്ളിലേക്ക് പോയി കാര്യങ്ങൾ എല്ലാം ഒക്കെ ആണെന്ന് ഒന്ന് കൂടെ ഉറപ്പ് വരുത്തി. എന്നിട്ട് അവിടെ കസേരയിൽ അവൾക്കായി കാത്തിരുന്നു. കുറച്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ മെല്ലെ വാതിൽ തുറന്ന് അവൾ തല എത്തിച്ച് നോക്കി.

ലിങ്കപ്പണ്ണ സ്നേഹത്തോടെ പറഞ്ഞു "കയറി പോരെ മോളെ, പേടിക്കേണ്ട".

അവൾ മെല്ലെ ഉള്ളിലേക്ക് കയറി. ലിങ്കപ്പണ്ണയുടെ കണ്ണുകളിൽ കൂടി കൂടി വരുന്ന തിളക്കം അവൾക്ക് മനസ്സിലായില്ല.

ദേവു:"സാർ, പറഞ്ഞത് പോലെയെല്ലാം ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ഒരു സംശയവും തോന്നിയില്ല. ഇനി ഞാൻ പോട്ടെ. ഒരുപാട് വൈകിയാൽ വീട്ടിൽ പ്രശ്നമാവും"

ലിങ്കപ്പണ്ണ:"നീ ഞാൻ പറഞ്ഞത് പോലെയെല്ലാം വീട്ടിൽ പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വന്നത്?"

ദേവു:"അതേ

💬 Comments

View all comments