Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ചതിക്കുവാ. എല്ലാം ആ സോമേശ്വര റാവുവിൻ്റെ പണി ആണ്. ഈ എസ്പി പോലും അയാളുടെ ആളാണ്. ഞാനൊരു പാവം ASI അല്ലേ. എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പക്ഷേ സാറിന് നല്ല ഭക്ഷണം എല്ലാം വാങ്ങി കൊടുക്കുന്നുണ്ട്. ഞാൻ രാത്രി വീട്ടിലേക്ക് വരാം. സാറിന് നാളെ ഇടാൻ ഉള്ള ഉടുപ്പ് വല്ലതും തരുകയാണെങ്കിൽ ഞാൻ കൊടുത്തേക്കാം".
ഫിലിപ്പ് അഞ്ഞൂറിൻ്റെ ഒരു കേട്ട് നോട്ടെടുത്ത് ലിങ്കപ്പണ്ണയുടെ കൈയ്യിൽ കൊടുത്തിട്ട് "അവനൊരു കുറവും വരാതെ നോക്കണം, എന്താവശ്യം ഉണ്ടെങ്കിലും പറഞാൽ മതി".
ലിങ്കപ്പണ്ണ പക്ഷേ ആ പണം മേടിക്കാതെ പറഞ്ഞു "ഞാൻ ഒരിക്കലും ആരുടെ കയ്യിൽ നിന്നും പണം മേടിക്കില്ല സാർ. എൻ്റെ ശമ്പളം കൊണ്ട് മാത്രം ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാൻ. പിന്നെ ജോനാഥൻ സാറ്, എനിക്ക് എൻ്റെ സ്വന്തം അനിയനെ പോലെയാണ്. അത് കൊണ്ട് സാറിന് വേണ്ടി എൻ്റെ ജീവൻ കൊടുക്കാനും ഞാൻ തയ്യാറാണ്. അതിന് എനിക്ക് കാശൊന്നും വേണ്ട. സാറിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ മാഡത്തിനെ വിളിച്ച് പറഞ്ഞോളാം. മാഡത്തിൻ്റെ നമ്പർ ഒന്ന് തന്നാൽ മതി".
ഹന്ന കണ്ണീരോടെ നമ്പർ കൊടുത്തു. എന്നിട്ട് ലിങ്കപ്പണ്ണയുടെ കൈകളിൽ പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു "ഇച്ചക്ക് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യണേ അണ്ണാ. എനിക്കിവിടെ അണ്ണനെ മാത്രമേ അറിയൂ".
ലിങ്കപ്പണ്ണ കൈ ഉയർത്തി അവളുടെ മൃദുലമായ കവിളിലൂടെ തലോടി അവളുടെ കണ്ണുനീർ തുടച്ച് കൊടുത്തുകൊണ്ട് പറഞ്ഞു "കരയല്ലേ മോളെ, എനിക്ക് പെണ്ണുങ്ങൾ കരയുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. മോൾക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിച്ചാൽ
💬 Comments
View all comments