0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

നന്നായി ചേരും".

അവൾ പുഞ്ചിരിയോടെ thank you എന്ന് മാത്രം പറഞ്ഞു. എന്നിട്ട് അവളും പോയി അവൾക്കുള്ള ദോശയും, കുറച്ച് നട്സും എല്ലാം എടുത്ത് കൊണ്ടുവന്നു. അവളും കഴിച്ച്കഴിഞ്ഞപ്പോൾ ജോ പോകാനായി ഇറങ്ങി. അവളും അവരുടെ കൂടെ മുൻപിൽ വരെ പോയി.

ജോ:"എങ്കിൽ ശരി അന്നക്കുട്ടി. വൈകുന്നേരം കാണാം".

ഹന്ന:"ബൈ ഇച്ഛാ.".

ലിങ്കപ്പണ്ണ:"മോളെ എന്തെങ്കിലും മേടിക്കാൻ ഉണ്ടെങ്കിൽ ഞാൻ കുറച്ച് കഴിഞ്ഞ് വരാം. ലിസ്റ്റ് തന്നാൽ മതി ഞാൻ മേടിച്ച് തരാം".

ജോ:"പിന്നെ എന്നിട്ട് വേണം പൊലീസുകാരെ ഞാൻ എൻ്റെ വേലക്കാരായി ഉപയോഗിച്ചു എന്ന് പറയാൻ".

ലിങ്കപ്പണ്ണ:"ഓ. ആര് പറയാൻ. ഇത് നമ്മുടെ ഏരിയ അല്ലേ".

ഹന്ന:"അത് വേണ്ട ലിങ്കപ്പണ്ണാ. ഞാൻ കുറച്ച് കഴിഞ്ഞ് പോയി മേടിച്ചോളാം. എനിക്ക് ഇപ്പൊ ഇവിടുത്തെ എല്ലാം പരിചയമായി".

ലിങ്കപ്പണ്ണ:"അതൊന്നും കുഴപ്പമില്ല മോളെ, ഇതിന് മുൻപിലത്തെ എഎസ്പിക്ക് തുണി വരെ അലക്കി കൊടുത്തിട്ടുണ്ട്".

ജോ ദേഷ്യത്തോടെ "എന്തൊക്കെ ആണ് ഈ പറയുന്നത്? ഇത് റിപ്പോർട്ട് ചെയ്യേണ്ട കുറ്റം ആണ്. പൊലീസുകാരെ വേലക്കാരെ പോലെ കാണുന്നത് ഞാൻ സമ്മതിക്കില്ല. നിങ്ങൾക്ക് അതെല്ലാം അപ്പൊൾ തന്നെ കംപ്ലൈൻ്റ് ചെയ്യാമായിരുന്നില്ലേ?"

ലിങ്കപ്പണ്ണ ചിരിച്ച് കൊണ്ട് "അയ്യോ സാറേ. അതെല്ലാം ഒരു സ്നേഹത്തിൻ്റെ പുറത്ത് അങ്ങ് ചെയ്യുന്നതല്ലേ. അതൊന്നും കുഴപ്പമില്ല. അത് വിട്, വേണ്ടെങ്കിൽ വേണ്ട. നമുക്ക് എന്നാൽ പോയാലോ?"

ഇവിടെ ഇവര് വന്നപ്പോൾ മുതൽ ജോ ഇല്ലാത്തപ്പോൾ വീട്ടിൽ വരുന്ന ശീലം ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും ലിങ്കപ്പണ്ണ പയറ്റി നോക്കിയിട്ടുണ്ട്. പക്ഷേ ഒരു തവണ പോലും അതിനുള്ള അവസരം അയാൾക്ക് കിട്ടിയിട്ടില്ല.

ജോ:"ആ, പോകാം".

💬 Comments

View all comments