0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ജോ പോയി കഴിഞ്ഞ് ഹന്ന തിരിച്ച് മുറിയിലേക്ക് നടക്കുന്ന വഴിക്കാണ് അവരുടെ ബെഡ്റൂമിൻ്റെ പുറത്തുള്ള വാതിലിൻ്റെ വശത്ത് കൊഴുത്ത എന്തോ ദ്രാവകം ഒഴുകി ഇറങ്ങിയത് പോലെ കാണുന്നത്. ഹന്ന ചെന്ന് കുനിഞ്ഞ് നോക്കി എന്താണ് അതെന്ന്. മനസ്സിലാകാതെ അവൾ ആ കൊഴുത്ത ദ്രാവകം കുറച്ച് വിരലിൽ തൊണ്ടി എടുത്ത് മുഖത്തിൻ്റെ അടുത്ത് കൊണ്ട് വന്ന് മണത്ത് നോക്കി. അവൾക്ക് എന്തോ പരിചിതമായ മണമായി തോന്നിയെങ്കിലും,എന്തിൻ്റെ മണമാണെന്ന് അവൾക്ക് മനസ്സിലായില്ല. പക്ഷേ അവൾക്ക് ആ മണം എന്തോ ഒരു രസം നൽകി. അവൾ കുറച്ച് കൂടെ വിരലിൽ തൊണ്ടി എടുത്ത് മണത്തു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഓഫീസിലെത്തിയപ്പോൾ സ്റ്റേഷൻ്റെ പുറത്ത് ചെറിയൊരു ആൾക്കൂട്ടം ജോ ശ്രദ്ധിച്ചു.

ജോ:"എന്താ അവിടെയൊരു ആൾക്കൂട്ടം?"

ലിങ്കപ്പണ്ണ:"അറിയില്ല സാർ. ഞാൻ നോക്കിയിട്ട് വരാം. സാറ് ഓഫീസിലോട്ട് ഇരുന്നോ. കാര്യമുള്ള കാര്യം ആണെങ്കിൽ ഞാൻ സാറിൻ്റെ അടുത്തേക്ക് കൊണ്ടുവരാം".

ജോ ശരി എന്ന് പറഞ്ഞ് ഓഫീസിലേക്ക് കയറി. പക്ഷേ കയറുന്ന വഴിക്ക് ആ കൂട്ടത്തിൻ്റെ ഏറ്റവും മുൻപിലായിട്ട് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ജോ ശ്രദ്ധിച്ചു.

കുറേ കഴിഞ്ഞിട്ടാണ് ലിങ്കപ്പണ്ണ അങ്ങോട്ട് ചെല്ലുന്നത്.

ജോ:"എന്തായിരുന്നു രാവിലത്തെ ആൾക്കൂട്ടം? നോക്കിയിട്ട് പറയാം എന്ന് പറഞ്ഞിട്ട് പിന്നെ നിങ്ങളെ കണ്ടില്ലല്ലോ".

ലിങ്കപ്പണ്ണ:"അയ്യോ, അതൊന്നുമല്ല സാർ. രാവിലെ കുറച്ച് തിരക്കയത് കൊണ്ട് വന്ന് പറയാൻ പറ്റിയില്ല എന്നേ ഉള്ളൂ".

ജോ:"ok. പക്ഷേ അവരെന്തിനാ വന്നത്?"

ലിങ്കപ്പണ്ണ:"ആര്?"

ജോ ദേഷ്യത്തോടെ "എടോ തൻ്റെ ബോധം എല്ലാം പോയോ? രാവിലെ ഇവിടെ ഉണ്ടായിരുന്ന ആ ആൾക്കൂട്ടം എന്തിനാ വന്നതെന്ന്?"

ലിങ്കപ്പണ്ണ:"അതൊന്നുമില്ല സാർ. അവര്

💬 Comments

View all comments