0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ചുമ്മാ നമ്മുടെ ടൈം വേസ്റ്റ് ചെയ്യാൻ വന്നതാ".

ജോവിന് ലിങ്കപ്പണ്ണ എന്തോ ഉരുണ്ട് കളിക്കുന്നത് പോലെ തോന്നി.

ജോ:"താൻ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നുണ്ടോ? തനിക്കെന്താ ഒരു ഉരുണ്ട് കളി? അവരെന്തിനാ വന്നതെന്ന് പറയാൻ തനിക്ക് എന്തെങ്കിലും മടി ഉണ്ടോ?"

ലിങ്കപ്പണ്ണ:"അയ്യോ സാർ എന്നെ പറ്റി അങ്ങനെ ആണോ ചിന്തിച്ചിരിക്കുന്നത്? അവരെല്ലാം ആ മാർക്കറ്റിൻ്റെ പുറകിൽ ഉള്ള കച്ചറ കൂട്ടങ്ങൾ ആണ്. ഒന്നിനും ആധാർ കാർഡോ തിരിച്ചറിയൽ രേഖകളോ ഒന്നുമില്ല. അവരുടെ പുറമ്പോക്ക് ഭൂമിയിൽ ആരൊക്കെയോ വരുന്നെന്നോ, അവരെ ശല്യം ചെയ്യുന്നെന്നോ ഒക്കെ ആണ് പറയുന്നത്. അത് പിന്നെ സർ, മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ ആണ് ഇവരുടെ കിടപ്പ്. അവിടെ എല്ലാം ഈ വേസ്റ്റ് ഒക്കെ ചികഞ്ഞ് നോക്കാൻ വല്ലവരും വന്നതായിരിക്കും. സാർ ഇടപെടാൻ മാത്രമൊന്നുമില്ല ഇത്. ചീള് കേസ് ആണ് സർ".

ജോ കുറച്ച് നേരം ആലോചിച്ചിട്ട് "എന്തായാലും ഇന്ന് തന്നെ പോയി അവരുടെ കയ്യിൽ നിന്ന് ഒരു പരാതി എഴുതി മേടിക്കണം. എന്നിട്ട് രാത്രിയിൽ ഒരു രണ്ട് മൂന്ന് തവണ റൗണ്ട്‌സിനും പോകണം".

ലിങ്കപ്പണ്ണ:"ശരി സർ. ഞാൻ പറഞ്ഞ് ഏൽപ്പിച്ചോളാം".

ജോ പക്ഷേ ഫോൺ എടുത്ത് ഡയൽ ചെയ്ത് സ്റ്റേഷൻ ചാർജുള്ള സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് കാര്യങ്ങള് എല്ലാം പറഞ്ഞ് ഏല്പിച്ചു.

പക്ഷേ വൈകുന്നേരം ആയിട്ടും ആ പയ്യൻ്റെ മുഖം ജോവിൻ്റെ മനസ്സിൽ നിന്ന് പോയില്ല. അവൻ്റെ മുഖത്തെ ദേഷ്യവും, നിസ്സഹായാവസ്ഥയും എല്ലാം ജോവിൽ കുറച്ച് പിരിമുറുക്കം ഉണ്ടാക്കി. ആ പയ്യന് തന്നോടെന്തോ പറയാൻ ഉണ്ടെന്ന് ജോവിൻ്റെ മനസ്സ് പറഞ്ഞു. നാളെ എന്തായാലും

💬 Comments

View all comments