0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

നേരിട്ട് ഒന്ന് അവിടെ വരെ പോയി സ്ഥിതിഗതികൾ എല്ലാം ഒന്ന് അന്വേഷിക്കണം എന്ന് ചിന്തിച്ചാണ് ജോ കിടന്നത്.

എന്നാൽ കാര്യങ്ങൾ ജോ ചിന്തിച്ചതിലും ഗുരുതരം ആയിരുന്നു. വെളുപ്പിന് ഒരു നാല് മണി ആയപ്പോൾ ജോവിൻ്റെ ഫോൺ നിർത്താതെ കിടന്ന് ശബ്ദിക്കാൻ തുടങ്ങി. അവൻ ഉറക്ക ചടവോട് എഴുന്നേറ്റ് അറ്റൻഡ് ചെയ്തു.

രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന എസ്ഐ സന്ദേശ് ആണ് വിളിച്ചത്.

ജോ:"ഹലോ, സന്ദേശ്. Is everything alright?"

സന്ദേശ് കന്നഡയിൽ "അല്ല സാർ. ചതുപ്പിൽ ഒരാളുടെ ബോഡി കിടക്കുന്നുണ്ട് എന്നൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്. രാവിലെ ജോലിക്ക് ഇറങ്ങിയ പണിക്കാർ ആണ് വിളിച്ച് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ട് പോകുവാ. സാറിനെ ഒന്ന് വിളിച്ച് പറഞ്ഞു എന്നെ ഉള്ളു. നടപടികൾ എല്ലാം കഴിഞ്ഞിട്ട് ഞാൻ വിളിച്ച് പറയാം".

ജോ ഉറക്കം എല്ലാം പോയി നിവർന്നിരുന്നു "അത് വേണ്ട. ഞാനും ഇപ്പൊൾ തന്നെ വരാം. ഞാൻ വരുന്നത് വരെ ബോഡി അനക്കരുത്. Evidence ഒന്നും നഷ്ടപ്പെടാതെ നോക്കണം".

സന്ദേശ്:"ഓക്കേ സാർ".

ജോ മെല്ലെ ഹന്നയെ തട്ടി വിളിച്ചിട്ട് കാര്യമെല്ലാം പറഞ്ഞു. എന്നിട്ട് വേഗം റെഡി ആയി ഇറങ്ങി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ബോഡി കണ്ട് ഞെട്ടി തരിച്ച് നിൽക്കുകയാണ് ജോ. തലേന്ന് രാവിലെ അവൻ്റെ മനസ്സിൽ ഉടക്കിയ അതേ പയ്യൻ, ചോരയിൽ കുളിച്ച് ജീവനറ്റ് കിടക്കുന്നു. ശരീരം കണ്ടാൽ തന്നെ അറിയാം ആരോ ഒരുപാട് ഉപദ്രവിച്ച് ഇഞ്ചിഞ്ചായിട്ട് ആണ് അവനെ കൊന്നതെന്ന്. ജോ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കാൻ കഷ്ടപ്പെട്ടു. അവന് അവനോട് തന്നെ വെറുപ്പ് തോന്നി.

ഇന്നലെ തനിക്ക് തോന്നിയ ആ Instinct.

💬 Comments

View all comments