0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

അത് ഒരുകാരണവശാലും താൻ അവഗണിക്കാൻ പാടില്ലായിരുന്നു. ഇന്നലെ ഒരുപക്ഷേ താൻ അവൻ്റെ പരാതി കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, അവൻ ഇന്ന് ജീവനോടെ ഉണ്ടാവുമായിരിക്കാം. ജോ ഫോണെടുത്ത് സിഐനെ വിളിച്ചു.

ജോ:"ഇന്നലെ ഞാൻ വൈകുന്നേരത്തിനുള്ളിൽ പോയി ആ മാർക്കറ്റിൽ ഉള്ള ആളുകളുടെ പരാതി എഴുതി മേടിക്കണം എന്ന് പറഞ്ഞത് ചെയ്തായിരുന്നോ?".

സിഐ:"അത്... അത്... അതിന് പറ്റിയില്ല സർ. ഇന്നലെ ഒരുപാട് തിരക്കിൽ ആയിപ്പോയി. ഞാൻ ഇന്ന് രാവിലെ തന്നെ ആരെയെങ്കിലും വിട്ട് പരാതി എഴുതി മേടിക്കാം".

ജോ ദേഷ്യത്തോടെ അലറി "ഇനി താൻ പരാതി എഴുതി മേടിക്കാൻ പരലോകത്തിലേക്ക് ചെല്ല്. പരാതിയും ആയി വന്ന ആള് ഇവിടെ ചത്ത് കിടക്കുന്നുണ്ട്. തന്നോടൊരു കാര്യം ഏൽപ്പിച്ചാൽ അത് ചെയ്ത് കൂടെ?"

സിഐ:"സോറി സാർ... ഞാ.."

ജോ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു.

ജോ:"നിങ്ങള് രണ്ട് പേര് എൻ്റെ കൂടെ വാ. സന്ദേശ്, എന്ത് വന്നാലും ഒരാളെ പോലും ഈ ഏരിയയിൽ അടുപ്പിക്കരുത്. കൂടുതൽ ഫോഴ്സിനെ വിളിച്ച് അറേഞ്ച് ചെയ്യ്. ഞാൻ ഈ പയ്യൻ്റെ വീട്ടിൽ ഒന്ന് ചെന്ന് നോക്കട്ടെ".

ജോ പോലീസ് ജീപ്പിൽ രണ്ട് പൊലീസുകാരുമായി പറപ്പിച്ചു. മാർക്കറ്റ് ഏറെ കുറേ വിജനമായിരുന്നു. ഒരു കടയിൽ നിന്ന് രണ്ട് മൂന്ന് പേര് ചേർന്ന് കുറച്ച് പെട്ടികൾ ഒരു പിക്കപ്പ് വാനിലേക്ക് എടുത്ത് വെക്കുന്നുണ്ടായിരുന്നു. ഇത്ര രാവിലെ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് എന്താണ് കൊണ്ടുപോകുന്നത് എന്ന് ജോ ചിന്തിച്ചെങ്കിലും, മനസ്സിൽ അതിലും വലിയ ആവശ്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്, അത് വിട്ട് നേരെ മാർക്കറ്റിൻ്റെ പുറകിൽ ഉള്ള പുറമ്പോക്ക് പറമ്പിലേക്ക് നടന്നു.

അവിടെ കുറെ

💬 Comments

View all comments