0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

കുടിലുകളിൽ ആയി കുറേ ജന്മങ്ങൾ കഴിഞ്ഞിരുന്നു. പല കുടിലുകളിലും ആളുകൾ എഴുന്നേറ്റിട്ടില്ലായിരുന്നു. അവിടെ കണ്ട ഒരാളുടെ അടുത്ത് ചെന്ന് ജോ ചോദിച്ചു "ഇന്നലെ ഇവിടെ നിന്ന് കുറച്ച് ആളുകൾ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു. നിങ്ങളിൽ ആരെങ്കിലും ആയിരുന്നോ അത്?"

ചോദ്യം കേട്ട് അയാളും അവിടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവരും പേടിച്ച് കുടിലുകളിൽ കയറി ഒളിച്ചു. ജോ കാര്യം മനസ്സിലാവാതെ ചുറ്റും നോക്കി.

ജോ അവസാനം, വരെ നിവൃത്തി ഇല്ലാതെ കന്നഡയിൽ ഉറക്കെ വിളിച്ച് പറഞ്ഞു "ഞാൻ ഇവിടുത്തെ ASP ആണ്. നിങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. നിങ്ങൾ എന്നെ സഹായിച്ച് കഴിഞ്ഞാൽ, എനിക്ക് നിങ്ങളെയും സഹായിക്കാൻ കഴിയും. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരെയെങ്കിലും ഇന്നലെ രാത്രി മുതൽ കാണാതെ പോയിട്ടുണ്ടോ?"

പെട്ടെന്നാണ് ഒരു കല്ല് ജോവിൻ്റെ മുഖത്തിൻ്റെ നേരെ വന്നത്, ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രം ജോ രക്ഷപെട്ടു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരൻ ഭയത്തോടെ വന്ന് പറഞ്ഞു "സർ, നമുക്ക് ഇപ്പൊൾ പോകാം. കുറച്ച് കഴിഞ്ഞ് കൂടുതൽ പൊലീസുകാരുമായി വന്ന് ഇവന്മാരെയെല്ലാം അടിച്ച് പഴുപ്പിച്ചിട്ട് നമുക്ക് ചോദിക്കാം. ഇവിടെ നിന്നാൽ ശരിയാവില്ല".

എന്നാൽ ജോ അങ്ങനെ തോറ്റ് പിന്മാറാൻ തയ്യാറല്ലായിരുന്നു.

ജോ അവരെ ദേഷ്യത്തോടെ നോക്കി കൊണ്ട് "അടിച്ച് പഴുപ്പിക്കാൻ ഇവർ എന്ത് തെറ്റാണ് ചെയ്തത്? നിൻ്റെ ഒക്കെ അഭിപ്രായം ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചോളാം. ഇപ്പൊൾ അങ്ങോട്ട് മാറി നിൽക്ക്"

ജോ വീണ്ടും ഉറക്കെ അലറി "എന്നെ കല്ലെറിഞ്ഞോളൂ, ഇന്നലെ നിങ്ങൾ പരാതി പറയാൻ വന്നപ്പോൾ കേൾക്കാതിരുന്നത് എൻ്റെ തെറ്റ്. അതിനുള്ള ശിക്ഷ നിങ്ങൾ എനിക്ക്

💬 Comments

View all comments