0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

തന്നോളൂ. പക്ഷേ ഇപ്പൊൾ നിങ്ങൾ എന്നെ ഒന്ന് വിശ്വസിക്കണം.നിങ്ങളുടെ കൂട്ടത്തിൽ പെട്ട ഒരാൾക്ക് നീതി നേടി കൊടുക്കാൻ ആണ് ഞാൻ വന്നത്. അതിന് നിങ്ങള് എന്നെ സഹായിക്കണം".

കുറച്ച് കഴിഞ്ഞ് നല്ല പ്രായമായ ഒരു സ്ത്രീ വെളിയിലേക്ക് ഇറങ്ങി വന്നു. അവര് ഒന്ന് ചുറ്റും നോക്കിയിട്ട് ജോവിനോട് മാത്രം ഉള്ളിലേക്ക് വരാൻ പറഞ്ഞു. ജോ കൂടെ ഉണ്ടായിരുന്ന പൊലീസുകാരോട് ജീപ്പിൻ്റെ അടുത്ത് പോയി നിൽക്കാൻ പറഞ്ഞിട്ട് ആ സ്ത്രീയുടെ കുടിലിലേക്ക് കയറി.

ഉള്ളിൽ കയറിയപ്പോൾ തന്നെ ജോ ആദ്യം കാണുന്നത് ഭിത്തിയിൽ ചിരിച്ച മുഖവും ആയി ഒരു ട്രോഫിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ആ പയ്യൻ്റെ ഫോട്ടോ ആണ്.

ജോ:"ഇത്.. ഈ ഫോട്ടോയിൽ കാണുന്നത്?"

സ്ത്രീ:"എൻ്റെ കൊച്ചുമോൻ ആണ്".

കുറച്ച് സമയം എന്ത് പറയണം എന്നറിയാതെ ജോ അവിടെ നിന്നു..

കുറച്ച് കഴിഞ്ഞ് ആ സ്ത്രീ കണ്ണീരോടെ ചോദിച്ചു "ഒരുപാട് ഉപദ്രവിച്ചിട്ടാണോ അവനെ അവർ കൊന്ന് കളഞ്ഞത്?"

ജോ ഒന്നും മിണ്ടാൻ ആകാതെ അവിടെ നിന്നു..

കുറച്ച് കഴിഞ്ഞ് ജോ ചോദിച്ചു "ആരാ, എന്തിനാ അവനോട് അങ്ങനെ ചെയ്തത് എന്ന് അറിയുമോ?"

ആ സ്ത്രീ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ "എന്തിനാണെന്ന് വെച്ചാൽ, അവന് നട്ടെല്ല് ഉള്ളത് കൊണ്ട്. ആരാണെന്ന് സാറിനും അറിയാമല്ലോ. പിന്നെ എന്തിനാ ഇങ്ങനെ ഒരു പ്രഹസനം?"

ജോ നിലത്ത് മുട്ട് കുത്തി ഇരുന്ന് അവരുടെ കൈകൾ ചേർത്ത് പിടിച്ച് ആ കൈകളിൽ ഒരു മുത്തം കൊടുത്തു.

ജോ:"ഇന്നലെ നിങ്ങളിൽ ചിലർ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു. ഞാൻ അത് കണ്ടതാണ്. പക്ഷേ എൻ്റെ കൂടെ

💬 Comments

View all comments