Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഉള്ള പൊലീസുകാർ പറഞ്ഞത് എന്തോ നിസ്സാര കാര്യമാണെന്നാണ്. സത്യമായിട്ടും എനിക്ക് അറിയില്ല എന്താണ് സംഭവിച്ചതെന്നോ, ആരാണ് ഇതിൻ്റെ പിന്നിലെന്നോ".
ആ സ്ത്രീ അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു. ആ കണ്ണുകളിൽ കണ്ട സത്യസന്ധതയെ വിശ്വസിച്ച് അവർ സംസാരിക്കാൻ തുടങ്ങി.
"വളരെ ബുദ്ധിമുട്ടി ആണെങ്കിലും, സന്തോഷത്തോടെ ആണ് ഞങ്ങൾ ഇവിടെ ജീവിച്ച് വന്നത്. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായിട്ട് ഇവിടുത്തെ മാർക്കറ്റിൻ്റെ മറവിൽ മറ്റെന്തെല്ലാമോ പരിപാടികൾ നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു. എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത് കഴിഞ്ഞ വർഷമാണ്. എവിടെ നിന്നോ കൊണ്ടുവരുന്ന ചന്ദനമരം ഇവിടുത്തെ പച്ചക്കറി മൊത്ത വ്യാപാരത്തിൻ്റെ മറവിൽ അവർ കച്ചവടം ചെയ്യുന്നുണ്ട്. ഇവിടുന്ന് കേരളത്തിലേക്കും, തമിഴ്നാട്ടിലേക്കും, ബാംഗ്ലൂരിലേക്കും എല്ലാം എത്തിക്കാൻ അവർക്ക് വളരെ എളുപ്പം ആണല്ലോ."
"പക്ഷേ ഞങ്ങൾക്ക് പ്രശ്നങ്ങൾ തുടങ്ങിയത് ഈ അടുത്താണ്. ആരോ അവരുടെ കുറച്ച് ചന്ദനം മോഷ്ടിച്ചു. അതിൽ പിന്നെ രാത്രി ചരക്ക് കൊണ്ടുവന്ന് കഴിഞ്ഞാൽ അതിൻ്റെ സംരക്ഷണത്തിന് വേണ്ടി കുറച്ച് ഗുണ്ടകൾ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങി. അവർ അവരുടെ ഒരു വിനോദത്തിനായി ഇവിടെ വന്ന് കാണുന്ന പെണ്ണുങ്ങളെ പിടിച്ച് കൊണ്ട് പോവും. പിന്നെ അവർ രാവിലെ ആകുമ്പോൾ കീറിപറിഞ്ഞ ഉടുപ്പും ആയി, വേച്ച് വേച്ച് ആയിരിക്കും വരിക. അതിൻ്റെ കൂടെ ചരക്ക് കയറ്റാനും ഇറക്കാനും നിർബന്ധിച്ച് ഇവിടുന്ന് ആളുകളെ വിളിച്ച് കൊണ്ട് പോകും. എതിർത്താൽ അടിയും ഇടിയും. മിനിയാന്ന് രാത്രി ചിക്കപ്പൻ്റെ മോള് രാധയെ അവർ പിടിച്ച് കൊണ്ട് പോയതാണ്. രാവിലെ ആയിട്ടും അവളെ കാണുന്നില്ല. അവിടെ ചെന്ന് ചോദിച്ച ആളുകളെ എല്ലാം അവർ തല്ലി
💬 Comments
View all comments