Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഓടിച്ചു. അങ്ങനെ ആണ് എൻ്റെ കൊച്ചു മോൻ കുറച്ച് ആളുകളെയും കൂട്ടി സ്റ്റേഷനിൽ വന്നത്. അവിടെ ഉള്ളവരോട് എൻ്റെ കൊച്ച് എല്ലാം പറഞ്ഞതാണ്. പക്ഷേ പൊലീസുകാർ അവരെ പേടിപ്പിച്ച് പറഞ്ഞ് വിടുകയാണ് ചെയ്തത്. പിന്നെ ഇന്നലെ രാത്രി അവർ വീണ്ടും വന്നു. നീ പൊലീസിൽ പരാതിപ്പെടും അല്ലെടാ എന്നും ചോദിച്ച് എൻ്റെ കൊച്ചിനെയും പിടിച്ച് കൊണ്ട് പോയി".
ജോ ദേഷ്യം കൊണ്ട് പല്ലുകൾ കൂട്ടി ഇരുമ്മി കൊണ്ട് ചോദിച്ചു "അവർ ആരാണെന്നോ, ആരുടെ ആളുകൾ ആണെന്നോ അറിയുമോ?"
ആ സ്ത്രീ ചിരിച്ച് കൊണ്ട് പറഞ്ഞു "അത് അറിയാത്തത് ആയിട്ട് ഒരു പക്ഷേ സാറ് മാത്രമേ ഉണ്ടാവൂ. അവർ എല്ലാം സോമേശ്വര റാവുവിൻ്റെ ആളുകൾ ആണ്. സാറിന് വേണമെങ്കിൽ ചെല്ല്, അവര് രാവിലെ തിരക്ക് പിടിച്ച് ഉണ്ടായിരുന്ന ചന്ദന തടികൾ എല്ലാം വണ്ടിയിൽ കയറ്റി അയക്കുന്നുണ്ട്".
ജോ അപ്പോഴാണ് വന്നപ്പോൾ ഒരു വണ്ടിയിലേക്ക് പെട്ടികൾ കയറ്റി നിറക്കുന്നത് കണ്ടത് ഓർക്കുന്നത്. അവൻ ചാടി എഴുന്നേറ്റു. അവരുടെ കൈകൾ പിടിച്ച് ജോ പറഞ്ഞു "നിങ്ങളുടെ കൊച്ചുമോൻ ജീവിച്ച് ഇരുന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മരിച്ചെങ്കിലും അവന് വേണ്ടി ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും". എന്ന് പറഞ്ഞിട്ട് ജോ പുറത്തേക്ക് പാഞ്ഞു.
ജീപ്പിൻ്റെ അടുത്ത് എത്തിയപ്പോൾ എന്തോ തമാശ പറഞ്ഞ് ചിരിച്ച് കൊണ്ട് നിൽക്കുന്ന കൂടെ വന്ന പൊലീസുകാരെ അവൻ കണ്ടു. അവൻ അവരെ മൈൻഡ് ചെയ്യാതെ നേരത്തെ കണ്ട കടയിലേക്ക് ഓടി ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. ജോ താഴെ കിടന്ന ഒരു വലിയ കല്ലെടുത്ത് ആ കടയുടെ
💬 Comments
View all comments