0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

പൂട്ട് തല്ലി തകർത്ത് ഉള്ളിലേക്ക് കയറി. ഉള്ളിലും തികച്ചും ശൂന്യമായിരുന്നു. ജോ ദേഷ്യത്തോടെ കയ്യിൽ ഉണ്ടായിരുന്ന കല്ല് ആ കടയിലെ ചുമരിലേക്ക് എറിഞ്ഞു.

കൂടെ ഉണ്ടായിരുന്ന പൊലീസുകാരൻ ചോദിച്ചു "എന്ത് പറ്റി സാർ?" അയാളുടെ സംസാരത്തിലെ പുച്ഛ ഭാവം ജോവിന് മനസ്സിലായി.

ജോ:"നേരത്തെ ഇവിടെ ഉണ്ടായിരുന്ന വാൻ എങ്ങോട്ടാണ് പോയത്?"

പൊലീസുകാർ ഒന്നും അറിയാത്തത് പോലെ "ഏത് വാൻ" എന്ന് ചോദിച്ചു.

ജോ "കള്ള നായിൻ്റെ മോനെ, നിനക്ക് അറിയില്ലല്ലെടാ" എന്ന് അലറി കൊണ്ട് അയാളുടെ കോളറിൽ കയറി പിടിച്ചു. ഭയന്ന് പോയ അയാള് പെട്ടെന്ന് "അത് പോയിട്ട് ഒരു അഞ്ച് മിനിറ്റ് ആയി കാണും സർ".

ജോ വേഗം ജീപ്പിൻ്റെ അടുത്തേക്ക് ഓടി, പുറകെ അവരും. ജീപ്പെടുത്ത ജോ ചോദിച്ചു അവർ എങ്ങോട്ടാണ് പോയതെന്ന് കണ്ടോ?"

പൊലീസുകാരൻ ഒന്ന് ആലോചിച്ചിട്ട് "ഇടത് മൈസൂർ റോഡിലേക്ക് ആണ് പോയത് സാർ" എന്ന് പറഞ്ഞു.

ജോ പക്ഷേ അവരെ വിശ്വാസം ഇല്ലാത്തത് കൊണ്ട് തന്നെ വലത്തോട്ടാണ് വണ്ടി എടുത്തത്. ജോ ഫുൾ സ്പീഡിൽ വണ്ടി പറപ്പിച്ചു. ഘാട്ട് സെഷൻ എത്തിയപ്പോൾ ജോ വണ്ടി നിറുത്തി ഒരു ബൈനോക്കുലറും എടുത്ത് ചാടി ഇറങ്ങി താഴെ വളഞ്ഞ് തിരിഞ്ഞ് പോകുന്ന റോഡിലേക്ക് സൂക്ഷിച്ച് നോക്കി. കുറച്ച് നേരത്തെ തിരച്ചിലിൽ അവൻ രാവിലെ കണ്ട പിക്കപ്പ് പോകുന്നത് കണ്ടു. അവൻ ആവേശത്തോടെ തിരിച്ച് ജീപ്പിൽ കയറി, മുന്നിലിരുന്ന പൊലീസിൻ്റെ കുത്തിന് കയറി പിടിച്ച് കൊണ്ട് അലറി "അവര് ഇടത്തോട്ടാണ് പോയതല്ലേടാ (മലയാളത്തിൽ തന്നെ) പൊലെയാടി മോനെ?"

എന്നിട്ട് അവനെ വിട്ടിട്ട് ജീപ്പ് പറപ്പിച്ച്

💬 Comments

View all comments