Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
മുൻപിലേക്ക് എടുത്തു. ജോ ഫോൺ എടുത്ത് ഡയൽ ചെയ്തിട്ട് ഫോണിലേക്ക് പറഞ്ഞു "ഞാൻ ASP ജോനാഥൻ ആണ് സംസാരിക്കുന്നത്. ചെക്ക്പോസ്റ്റ് ഇപ്പൊൾ തന്നെ അടക്കണം. ഞാൻ വരാതെ ഏതെങ്കിലും വണ്ടി വിട്ടാൽ, നിൻ്റെയൊക്കെ ജോലി വീട്ടിൽ ഇരിക്കും. ഒരു പിക്കപ്പ് അങ്ങോട്ട് വരുന്നുണ്ട്. അതെങ്ങാനും വിട്ടാൽ പിന്നെ നീയൊന്നും ബാക്കി ഉണ്ടാവില്ല".
ജോ പരമാവധി വേഗത്തിൽ വളവുകൾ തിരിച്ച് വണ്ടി വിട്ടു. കൂടെ ഉണ്ടായിരുന്ന പൊലീസുകാർ ജീവനും കയ്യിൽ പിടിച്ച്, പേടിച്ച് മിണ്ടാതെ ഇരുന്നു.
ചെക്ക് പോസ്റ്റിൻ്റെ അടുത്ത് എത്തിയപ്പോൾ തന്നെ മൂന്ന് നാല് വണ്ടികൾ കിടക്കുന്നത് ജോ കണ്ടു, കൂടെ ആ പിക്കപ്പും. അതിൻ്റെ ആളുകൾ ആയിരിക്കും ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഭീഷണി പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജോ അവരുടെ മുൻപിൽ ചെന്ന് വണ്ടി അമർത്തി ചവിട്ടി നിർത്തിയിട്ട് ജീപ്പിൽ നിന്നും ചാടി ഇറങ്ങി അവരുടെ അടുത്തേക്ക് പാഞ്ഞു.
ജോവിൻ്റെ കറങ്ങി തിരിഞ്ഞുള്ള ആദ്യത്തെ അടിയിൽ തന്നെ രണ്ട് പേര് തെറിച്ച് വീണു. മൂന്നാമത്തവന് ഒന്ന് അനങ്ങാൻ പോലും കഴിയുന്നതിന് മുൻപ് ജോ അവൻ്റെ ഒരു കൈയ്യിൽ വിലങ്ങ് അണിയിപ്പിച്ച് വിലങ്ങിൻ്റെ മറുവശം അവിടെ ഉണ്ടായിരുന്ന ഇരുമ്പ് തൂണിലേക്ക് കൊളുത്തി ഇട്ടു. എന്നിട്ട് ജോ വീണ്ടും നേരത്തെ തെറിച്ച് വീണ അവരുടെ നേരെ തിരിഞ്ഞു. ജോവിൻ്റെ ഓരോ പവർഫുൾ കിക്കുകൾ കൂടെ കിട്ടിയപ്പോൾ അവർ രണ്ടും ബോധം കെട്ട് വീണു.
ജോ തിരിഞ്ഞ് തന്നെ ഭയത്തോടെ നോക്കി നിൽക്കുന്ന പൊലീസുകാരോട് അലറി "നോക്കി നിൽക്കാതെ വന്ന് ഇവന്മാരെ രണ്ടിനേയും വിലങ്ങ് ഇട്ട് ജീപ്പിലേക്ക് തൂക്കി എടുത്തിട്".
എന്നിട്ട് ജോ
💬 Comments
View all comments