Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
മൂന്നാമത്തവൻ്റെ നേരെ തിരിഞ്ഞു. അവൻ്റെ അടുത്ത് ചെന്ന ജോ ആദ്യത്തെ അടി തന്നെ കരണത്ത് കൊടുത്തിട്ട് അവൻ്റെ കുത്തിന് പിടിച്ച് കൊണ്ട് അലറി "നീ ഒക്കെ കൊണ്ട് പോയ രാധ എവിടേടാ?"
അയാള് പേടിച്ച് വിക്കി വിക്കി പറഞ്ഞു "എനിക്കറിയില്ല സർ. സത്യമായിട്ടും എനിക്കറിയില്ല. ഞാൻ ഇന്ന് രാവിലെ ആണ് വന്നത്. എനിക്കൊന്നും അറിയില്ല".
ജോ അവൻ്റെ മർമ്മം നോക്കി മുട്ടുകാല് കയറ്റി, അവൻ ശ്വാസം കിട്ടാതെ നിലത്ത് ഇരുന്ന് പോയി.
ജോ:"ഒരിക്കൽ കൂടെ ചോദിക്കുവാ രാധ ഇവിടെ?"
അവൻ വീണ്ടും കരഞ്ഞ് കൊണ്ട് പറഞ്ഞു "എനിക്കറിയില്ല സർ. സത്യമായിട്ടും".
ജോ ഒരെണ്ണം കൂടെ അവൻ്റെ കവിളിൽ കൊടുത്തിട്ട് പുറകോട്ട് നോക്കി അലറി "ഇവനെയും തൂക്കി എടുത്ത് ജീപ്പിൽ ഇട്. ഇവനെ ഒക്കെ കൊണ്ട് സത്യം പറയിപ്പിക്കാമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ".
ജോ ജീപ്പിൽ കയറാൻ നേരം തിരിഞ്ഞ് ചെക്ക്പോസ്റ്റിൽ ഉള്ള പോലീസുകാരനോട് പറഞ്ഞു, ബാക്കി ഉള്ള വണ്ടികൾ എല്ലാം ഒന്ന് തപ്പിയിട്ട് വിട്ടോ" എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ് തൻ്റെ കൂടെ വന്ന ഒരു പോലീസുകാരനോട് "താൻ ആ പിക്കപ്പ് എടുക്ക്. പിന്നെ നിങ്ങള് രണ്ടുപേരുടെയും ഫോൺ എൻ്റെ കയ്യിൽ താ. താൻ മുൻപിൽ പൊക്കോണം. എങ്ങാനും എവിടെയെങ്കിലും നിർത്തുകയോ, വേറെ വഴിയിലേക്ക് തിരിയുകയോ ചെയ്താൽ. പിന്നെ സ്റ്റിയറിംഗ് പിടിക്കാൻ നിൻ്റെ കൈക്ക് ആവതുണ്ടാവില്ല".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
രണ്ടാഴ്ച്ച ആയി ജോവിനെ പരിചയമുള്ള പൊലീസുകാർക്കെല്ലാം, ജോ ഒരു സോഫ്റ്റ് ആയിട്ടുള്ള ആളായി ആണ് കരുതിയിരുന്നത്. ആ ജോ ആണ് ഇപ്പൊൾ ലോക്കപ്പിൽ ഇട്ട് മൂന്ന് അജാനബാഹുക്കൾ
💬 Comments
View all comments