0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ആയിട്ടുള്ള ഗുണ്ടകളെ ഇടിച്ച് ഇഞ്ചൻ പരുവത്തിൽ ആക്കുന്നത്. ഇടക്കിടക്ക് കന്നഡയിൽ ഉള്ള ജോവിൻ്റെ "രാധ ഇവിടെ" എന്നുള്ള ആക്രോശവും അവരുടെ നിലവിളികളും ആ സ്റ്റേഷൻ നിറച്ചു.

രണ്ട് മണിക്കൂർ ഇട്ട് അവരെ ഇടിച്ച് പിഴിഞ്ഞിട്ടും അവർ ഒന്നും പറഞ്ഞില്ല. ഒന്നുകിൽ അവർ പറയുന്നത് സത്യമാവും, അല്ലെങ്കിൽ ഇത് കൊണ്ടൊന്നും അവരെ തളർത്താൻ പറ്റില്ല എന്ന് ജോവിന് മനസ്സിലായി. രക്തം പുരണ്ട കൈകൾ അവിടെ ഉള്ള ഒരു വാഷ് ബേസിനിൽ കഴുകിയിട്ട്, തന്നെ ഭയത്തോടെയും ബഹുമാനത്തോടെയും നോക്കി നിൽക്കുന്ന പൊലീസുകാരുടെ ഇടയിലൂടെ നടന്ന് ജോ പുറത്തേക്ക് ഇറങ്ങി. എന്നിട്ട് മൂന്ന് പൊലീസുകാരോട് വരാൻ പറഞ്ഞിട്ട് ആ വണ്ടിയിലെ എല്ലാ പെട്ടികളും തുറന്ന് പരിശോധിക്കാൻ പറഞ്ഞു. അവർ ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങി.

പൊലീസുകാരൻ "സാർ ഇതെല്ലാം മത്തങ്ങകൾ ആണ്. വേറൊന്നുമല്ല".

ജോ പുച്ഛത്തോടെ ചോദിച്ചു "ഉറപ്പാണോ സാറേ? എങ്കിൽ ഒരെണ്ണം ഇങ്ങോട്ട് ഇട്ടേ".

മത്തങ്ങ കയ്യിൽ പിടിച്ച് നോക്കി കൊണ്ട് ജോ പുഞ്ചിരിയോടെ പറഞ്ഞു "ഈ മത്തങ്ങാക്ക് ഒരു പ്രത്യേകത ഉണ്ട്. മുറിച്ച് കഴിഞ്ഞാലും ഒന്ന് രണ്ട് ദിവസം ഒക്കെ അത് ഫ്രഷ് ആയി ഇരുന്നോളും. അത് കൊണ്ട് മുറിച്ച് അതിൻ്റെ ഉള്ളിൽ എന്തെങ്കിലും നിറച്ച് വെച്ചിട്ട് തിരിച്ച് എടുത്ത് ഒട്ടിച്ച് വെച്ചാലും ആർക്കും സംശയമൊന്നും ഉണ്ടാവില്ല" അതും പറഞ്ഞ് ജോ ആ മത്തങ്ങ മുറുക്കെ നിലത്തേക്ക് എറിഞ്ഞു. അത് പൊട്ടി വീണ കഷ്ണങ്ങളുടെ കൂടെ രണ്ട് മൂന്ന് ഫസ്റ്റ് ക്ലാസ് ചന്ദന മുട്ടികളും പുറത്തേക്ക് തെറിച്ചു. ജോ കുനിഞ്ഞ് അതിൽ ഒരെണ്ണം എടുത്ത് കൊണ്ട് പറഞ്ഞു "എല്ലാം

💬 Comments

View all comments