Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
തുറന്ന് നോക്കി പരിശോധിക്ക്. ഫുൾ കണക്ക് എനിക്ക് അര മണിക്കൂറിൽ കിട്ടണം. ജോ ഫോണിൽ ഇതിൻ്റെ എല്ലാം വീഡിയോ എടുത്ത് കൊണ്ടിരുന്നു തെളിവിനായി.
കുറച്ച് കഴിഞ്ഞ് പെട്ടെന്ന് "അയ്യോ സാറേ" എന്നൊരു പോലീസുകാരൻ്റെ നിലവിളി കേട്ടാണ് ജോ പിക്കപ്പിൻ്റെ മുകളിലേക്ക് കയറുന്നത്.ഏറ്റവും താഴത്തെ നിരയിൽ നടുക്കായിട്ട് ഒരു ബോക്സിൻ്റെ ഉള്ള ഒരു പെൺകുട്ടിയുടെ തല ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി വെച്ചിരുന്നു. ജോ തളർച്ചയോടെ പറഞ്ഞു "രാധ...."..
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
രാത്രി ആയപ്പോൾ ആണ് തളർന്ന് അവശനായ ജോ വീട്ടിൽ എത്തുന്നത്. അതിരാവിലെ ഇട്ട് കൊണ്ട് പോയ അതേ ഉടുപ്പാണ് അവൻ ഇട്ടിരിക്കുന്നത്. ഹന്ന അവനെ ചേർത്ത് പിടിച്ച് അവനെ ഉള്ളിലേക്ക് കൊണ്ടുപോയി. അവൻ തിരക്കിലായിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ അവനെ വിളിച്ചിട്ടേ ഇല്ല ഇന്ന്. ജോയുടെ അവസ്ഥ കണ്ട് ഹന്നയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ അവനെയും കൊണ്ട് നേരെ പോയത് ബാത്റൂമിലേക്ക് ആണ്. അവൻ്റെ ഷർട്ടിലും ദേഹത്തും എല്ലാം ചോര ഉണ്ടായിരുന്നു. ഹന്ന തന്നെ ജോവിനെ കുളിപ്പിച്ച് തോർത്തി കൊടുത്ത് കൊണ്ടിരുന്നപ്പോൾ ജോ അവളെ കെട്ടി പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി. ഹന്ന അവനെ ചേർത്ത് പിടിച്ച് തൻ്റെ ശക്തിയും സ്നേഹവും എല്ലാം അവന് പകുത്ത് നൽകി കൊണ്ടിരുന്നു. അവൾ അവനെയും കൊണ്ട് വന്ന് കട്ടിലിൽ ഇരുത്തി വേറെ ഉടുപ്പ് ഇടുവിച്ചു. എന്നിട്ട് ഹന്ന പോയി കുറച്ച് ഭക്ഷണം എടുത്ത് കൊണ്ട് വന്ന് അവന് വാരി കൊടുക്കാൻ നോക്കി. പക്ഷേ അവൻ മുഖം തിരിച്ച് കിടക്കാൻ നോക്കി. ഹന്ന അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു "നിനക്ക്
💬 Comments
View all comments