0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ഇന്ന് എന്താ പറ്റിയതെന്നോ, എന്ത് കൊണ്ടാണ് നിൻ്റെ ദേഹത്ത് ചോര ഉണ്ടായിരുന്നതെന്നോ, ഞാൻ ചോദിക്കുന്നില്ല. ഇച്ചായൻ ഒക്കെ ആകുമ്പോൾ, ഇച്ചക്ക് പറയണമെന്നുണ്ടെങ്കിൽ പറഞാൽ മതി. പക്ഷേ, ഇച്ചായനെ ഈ വിധം വിഷമിപ്പിച്ച ഒരു മനുഷ്യൻ ഈ ലോകത്തിൽ എവിടെയോ ഉണ്ട്. അവനെ നമുക്ക് നേരിടണമെങ്കിൽ നമുക്ക് ശക്തി ഉണ്ടായാലേ പറ്റു. അത് കൊണ്ട് ഇത് കഴിക്ക്. എന്നിട്ട് എങ്ങനെ അവനെ കൊണ്ട് എണ്ണി എണ്ണി ഇതിനെല്ലാം ഉത്തരം പറയിപ്പിക്കും എന്നാലോചിക്ക്. ഞാൻ ഉണ്ട് എന്തിനും ഇച്ചയുടെ കൂടെ എന്നും, എപ്പോഴും".

ജോ മെല്ലെ വാ തുറന്ന് അവൾ വാരി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി. അന്ന് രാത്രി അവളുടെ കൈകൾക്ക് ഉള്ളിൽ കിടന്ന് ഒരു കൊച്ചു കുട്ടിയെ പോലെ ജോ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ഹന്ന കണ്ണ് തുറന്നപ്പോഴേക്കും ജോ കട്ടിലിൽ നിന്ന് പോയിരുന്നു. അവൾ എഴുന്നേറ്റ് നോക്കിയപ്പോൾ തൻ്റെ ദേഷ്യം മുഴുവൻ എക്സർസൈസ് ചെയ്ത് തീർക്കാൻ ശ്രമിക്കുന്ന ജോവിനെ ആണ് അവൾ കണ്ടത്. അവൾ ഒന്നും മിണ്ടാതെ പോയി മുഖമെല്ലാം കഴുകി വ്യാമത്തിന് ഉള്ള ഡ്രെസ്സും ഇട്ട് ജോവിൻ്റെ അടുത്തേക്ക് ചെന്നു. അവനെ ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് അവൻ ആ വെയിറ്റ് താഴെ വെക്കാൻ കാത്ത് നിന്നു. അവൻ അത് വെച്ചതും അവൾ അവനെ മുറുക്കെ പുണർന്ന് അവൻ്റെ ചുണ്ടിൽ ചുംബിച്ചു. അവനും തിരിച്ച് അവളെ ചേർത്ത് പിടിച്ചു.

അവൻ അവളേയും കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നിട്ട് തലേ ദിവസം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.

ജോ കരഞ്ഞ് കൊണ്ട് പറഞ്ഞു "ഞാൻ

💬 Comments

View all comments