Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ഒരു പക്ഷെ മിനിയാന്ന് അവരെ കണ്ടപ്പോൾ തന്നെ കാര്യം ചോദിച്ചിരുന്നെങ്കിൽ, അവരെ സഹായിക്കാൻ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രാധയുടെയും ഗോകുലിൻ്റെയും ജീവൻ രക്ഷിക്കാൻ പറ്റിയേന്നെ. എൻ്റെ ഒരാളുടെ അനാസ്ഥ കാരണം ആണ് ആ രണ്ട് പാവം ജീവനുകൾ നഷ്ടപ്പെട്ടത്".
ഹന്ന:"ഇച്ചയുടെ ഭാഗത്ത് നിന്ന് വീഴ്ച്ച വന്നിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ ഇച്ചായനെ മനപ്പൂർവ്വം ഇച്ചായൻ്റെ പൊലീസുകാർ തന്നെ തെറ്റിദ്ധരിപ്പിച്ചതല്ലേ? ആരൊക്കെയോ ഇതൊന്നും ഇച്ഛ അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ട്, അത് കൊണ്ട് ആണ് ഇത് ഉണ്ടായത്. അവരുടെ ഇടപെടലുകൾ ആണ് ശരിക്കും ഇച്ചയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയ്ക്ക് കാരണം. ലിങ്കപ്പണ്ണ എന്ത് പറഞ്ഞു ഇതിനെ പറ്റി?
ജോ:"ആ നാറിയെ ഞാൻ ഇന്നത്തെ ദിവസം കണ്ടിട്ടില്ല. ഞാൻ കാണാതെ മുങ്ങി നടക്കുകയായിരിക്കും. ഇന്ന് ഞാൻ പൊക്കും അയാളെ. അതിൻ്റെ ഒക്കെ പുറമെ ഉച്ച കഴിഞ്ഞ് SP വിളിച്ചിരുന്നു, കേസ് അങ്ങ് ഒത്തുതീർപ്പാക്കി വിട്ട് കളയാൻ പറഞ്ഞ് കൊണ്ട്. സോമേശ്വര റാവുവിൻ്റെ constituencyൽ ഇങ്ങനെ ഒക്കെ നടന്നെന്ന് അറിഞ്ഞാൽ അയാൾക്ക് നാണക്കേടാണ് പോലും. അത് കൊണ്ട് കേസ് ഒത്ത് തീർപ്പാക്കി ഒതുക്കി കളയാൻ പറഞ്ഞു. ഞാൻ പോയി പണി നോക്കാൻ പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ ഒഫീഷ്യൽ ആയിട്ട് മേയിൽ അയക്കാൻ പറഞ്ഞു".
ഹന്ന:"ആരാണീ സോമേശ്വര റാവു?"
ജോ:"അയാളാണ് ഇവിടുത്തെ MLA. പക്ഷേ അയാള് വെറും ഒരു MLA അല്ല. ഈ നാട്ടിൽ നടക്കുന്ന മിക്കവാറും എല്ലാം illegal activitiesഉം പുള്ളി ആണ് ചെയ്യുന്നത്. കൂടുതൽ അയാളെ പറ്റി അന്വേഷിക്കാൻ എനിക്ക് സമയം കിട്ടിയില്ല. നിനക്കൊരു കാര്യം അറിയുമോ? ഒരു പബ്ലിക് സപ്പോർട്ട്
💬 Comments
View all comments