0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

കിട്ടാൻ വേണ്ടി ഈ പ്രദേശത്തും, ഈ കർണാടകയിൽ തന്നെ ഉള്ള എല്ലാ പത്രമാധ്യമങ്ങളെയും ഞാൻ ഇന്നലെ ഇരുന്ന് വിളിച്ചു. ഇവിടെ ഒരു പെണ്ണിനെ റേപ് ചെയ്ത് കൊന്നെന്നും, അവളെ കഷണങ്ങളാക്കി വെട്ടി മുറിച്ചെന്നും, അത് ചോദ്യം ചെയ്ത കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നെന്നും എല്ലാം ഞാൻ പറഞ്ഞു. എന്നിട്ടും ഇന്നലെ രാത്രി വരെ ആയിട്ടും ഒറ്റ കുഞ്ഞ് പോലും വന്നില്ല റിപ്പോർട്ട് ചെയ്യാൻ. അപ്പൊ ഒന്ന് ആലോചിച്ച് നോക്കിക്കേ ആ സോമേശ്വര റാവുവിൻ്റെ ഒരു പിടിപാട്. എന്തൊക്കെ വന്നാലും, കോടതിയിൽ എത്തി കഴിഞ്ഞാൽ നിയമത്തിന് മാത്രമേ വിലയുള്ളൂ. അവിടെ തെളിവുകൾക്ക് മാത്രമേ പ്രാധാന്യം ഉള്ളൂ. അത് കൊണ്ട് ഞാൻ തെളിവുകൾ എല്ലാം കണ്ട് പിടിച്ച് അവരെ എല്ലാം അടപടലം പൂട്ടും. എന്നിട്ടേ എനിക്ക് ഇനി വിശ്രമമുള്ളൂ".

ഹന്ന അവൻ്റെ കവിളിൽ ഒരുമ്മ നൽകിയിട്ട് പറഞ്ഞു "ഞാൻ ഉണ്ട് ഇച്ചയുടെ ഒപ്പം എന്താണെങ്കിലും".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഹന്ന അടുക്കളയിൽ ഫ്രൂട്ട്സ് കട്ട് ചെയ്ത് കൊണ്ടിരുന്നപ്പോൾ ആണ് പുറകിൽ ലിങ്കപ്പണ്ണയുടെ ശബ്ദം കേട്ടത് "goodmorning madam".

ഹന്ന തിരിഞ്ഞ് അയാളെ നോക്കി. അവളുടെ മുഖത്ത് പതിവ് പുഞ്ചിരി ഉണ്ടായിരുന്നില്ല. എങ്കിലും അവൾ മര്യാദയുടെ പുറത്ത് "ഗുഡ് മോണിംഗ്" എന്ന് മാത്രം പറഞ്ഞു.

എന്നിട്ട് അവൾ കൈ കഴുകി ഉള്ളിലേക്ക് നടക്കുന്ന വഴിക്ക് പറഞ്ഞു "ഞാൻ പോയി ഇച്ചായനോട് പറഞ്ഞിട്ട് വരാം".

ലിങ്കപ്പണ്ണ:"മാഡം, സാർ ഭയങ്കര ദേഷ്യത്തിൽ ആണോ?"

ഹന്ന:"എനിക്ക് അറിയില്ല, സംസാരിച്ച് നോക്ക്".

ഹന്ന ഉള്ളിൽ ചെന്നപ്പോഴേക്കും ജോ ഷർട്ട് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. ഹന്ന ചെന്ന് അവനെ ഷർട്ടിൻ്റെ ബട്ടണുകൾ ഇടാൻ സഹായിച്ച് കൊണ്ട്

💬 Comments

View all comments