Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
പറഞ്ഞു "അതേ, ആ ലിങ്കപ്പണ്ണ വന്നിട്ടുണ്ട്. (ജോ ദേഷ്യത്തോടെ പുറത്തേക്ക് നോക്കി) ആള് നന്നായി പേടിച്ച് വിറച്ചാ നിൽക്കുന്നത്. അത് കൊണ്ട് ഒരു മയത്തിൽ ഒക്കെ മതി".
ജോ ഷർട്ടിട്ട് പുറത്തേക്ക് ചെന്നു. പുറകെ ഹന്നയും. ജോ അങ്ങ് ചെന്നതും ലിങ്കപ്പണ്ണ ജോവിൻ്റെ കാലിലേക്ക് വീണ് കിടന്ന് കരയാൻ തുടങ്ങി..
ലിങ്കപ്പണ്ണ:"എന്നോട് ക്ഷമിക്കണം സർ. തെറ്റ് പറ്റി പോയി. പക്ഷേ സത്യമായും ഇങ്ങനെ ഒക്കെ ആകും എന്ന് അറിഞ്ഞില്ല ഞാൻ".
ജോ ദേഷ്യത്തോടെ "താൻ ഒക്കെ ചേർന്ന് രണ്ട് ജീവനുകളാ പോയത്. അന്ന് അവർ തന്നോട് പറഞ്ഞതല്ലേ ആ കൊച്ചിനെ കാണുന്നില്ല എന്ന്. എന്നിട്ട് താൻ അത് എന്നോട് പറഞ്ഞോ?"
ലിങ്കപ്പണ്ണ:"അയ്യോ സാർ, സത്യമായിട്ടും ഞാനൊന്നും അറിഞ്ഞില്ല. ഞാൻ അറിഞ്ഞത് ആകെ, അവരെ ആരോ ശല്യം ചെയ്യുന്നുണ്ട് എന്ന് മാത്രമാണ്. പിന്നെ ഞാനും കൂടെ ചേർന്ന് അതെല്ലാം ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. അതിന് കാരണം വേറൊന്നുമല്ല. എനിക്ക് അഞ്ച് മക്കളാണ് ഉള്ളത്. എൻ്റെ ജീവൻ പോയാലും എനിക്ക് പ്രശ്നമല്ല, പക്ഷേ അവന്മാർ നമ്മളെ അല്ല ലക്ഷ്യം വെക്കുക, നമ്മുടെ കുടുംബത്തിനെ ആണ്".
ജോ:"ആരാണ് ഈ അവർ?"
ലിങ്കപ്പണ്ണ:"സോമേശ്വര റാവുവും, അയാളുടെ ശിങ്കടികളും. വെറുമൊരു MLA ആണെന്ന് കരുതി, അദ്ദേഹത്തെ നിസ്സാരമായി കാണേണ്ട. ചീഫ് മിനിസ്റ്റർ പോലും വന്നാൽ അദ്ദേഹത്തിൻ്റെ കാല് തൊട്ട് വന്ദിച്ചിട്ടേ സദസ്സിൽ ഇരിക്കൂ. അത്രയ്ക്ക് പവർ ആണ് അദ്ദേഹത്തിന്. അവരുടെ ഒക്കെ എതിരെ ഒരു പാവം ASI ആയ ഞാൻ എന്ത് ചെയ്യാനാണ്?"
ജോ:"എന്താണ് അയാളുടെ ബിസിനസ്സ്? എങ്ങനെ ആണ് അയാള്
💬 Comments
View all comments